
ഡൊമനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെ എസ്‍ ഭരതിന് പകരം ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ട് കാലമേറെയായെങ്കിലും ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഇഷാന്‍ കിഷന്‍. അതുകൊണ്ടുതന്നെ വിക്കറ്റിന് പിന്നില്‍ പതര്‍ച്ചകളൊന്നും കിഷന്‍ പ്രകടമാക്കിയില്ല.
ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും രണ്ട് ഉജ്ജ്വല ക്യാച്ചുകള്‍ കൈയിലൊതുക്കാനും ഇഷാനാിരുന്നു. ഒന്ന് ശാര്‍ദ്ദുല്‍ താക്കൂറിന്‍റെ പന്തിലും മറ്റൊന്ന് രവീന്ദ്ര ജഡേജയുടെ പന്തിലുമായിരുന്നു. കെ എസ് ഭരതിനെ പോലെ വിക്കറ്റിന് പിന്നില്‍ നിശബ്ദനല്ല താനെന്ന് ആദ്യ ദിനം തന്നെ ഇഷാന്‍ കിഷന്‍ തെളിയിക്കുകയും ചെയ്തു. ബൗളര്‍മാരെ പ്രചോദിപ്പിച്ചും ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയും ഇടക്ക് വിന്‍ഡീസ് ബാറ്റര്‍മാരെ പ്രകോപിപ്പിച്ചും കിഷന്‍ വിക്കറ്റിന് പിന്നില്‍ നിന്നു.
ഗില്ലിന്‍റെ നോട്ടം കോലിയുടെ നാലാം നമ്പറില്‍, പക്ഷെ തല്‍ക്കാലം പൂജാരയുടെ മൂന്നാം നമ്പറില്‍ തൃപ്തന്‍
ഇതില്‍ പലതും സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങളിലൊന്നില്‍ സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന വിരാട് കോലിക്കും സില്ലി പോയന്‍റില്‍ നില്‍ക്കുകയായിരുന്ന യശസ്വി ജയ്‌സ്വാളിനും കിഷന്‍ നിര്‍ദേശം നല്‍കുന്നതും കേള്‍ക്കാം. ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയിലും പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിച്ച കെ എസ്‍ ഭരതിന് ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാതിരുന്നതോടെയാണ് ഇഷാന്‍ കിഷന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.
വിക്കറ്റ് കീപ്പിംഗിലെന്നപോലെ ബാറ്റിംഗിലും തിളങ്ങിയാല്‍ കിഷന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനാനാവും. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതോടെയാണ് കെ എസ് ഭരതിനും ഇഷാന്‍ കിഷനും സെലക്ടര്‍മാര്‍ ടെസ്റ്റ് ടീമില്‍ അവസരം നല്‍കിയത്.