ശത്രുതയൊക്കെ കളത്തിലായിരുന്നു; കരിയറില്‍ പോണ്ടിംഗുണ്ടാക്കിയ മാറ്റമെന്തെന്ന് വെളിപ്പെടുത്തി ഇശാന്ത് ശര്‍മ

By Web TeamFirst Published May 19, 2020, 5:57 PM IST
Highlights

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മയായിരിക്കും. 12 മത്സരങ്ങളില്‍ ഇവര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണ ഇശാന്ത് പോണ്ടിംഗിനെ വീഴ്ത്തി.

ദില്ലി: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മയായിരിക്കും. 12 മത്സരങ്ങളില്‍ ഇവര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണ ഇശാന്ത് പോണ്ടിംഗിനെ വീഴ്ത്തി. 2008 ജനുവരി ഗാബ ടെസ്റ്റിലാണ് ഇശാന്ത് ആദ്യത്തെ ടൈറ്റ് സ്‌പെല്‍ എറിഞ്ഞത്. പിച്ചില്‍ ഇവര്‍ തമ്മിലുള്ള പോര് 2012ല്‍ പോണ്ടിംഗ് വിരമിക്കുന്നത് വരെ നീണ്ടുനിന്നു.

കാണികള്‍ക്ക് പകരം സ്റ്റേഡിയത്തില്‍ ബാനറും പിടിച്ച് സെക്‌സ് ഡോളുകള്‍; മാപ്പ് പറഞ്ഞ് ഫുട്‌ബോള്‍ ക്ലബ്

നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ് പോണ്ടിംഗ്. ഇശാന്ത് താരമായി ടീമിലുണ്ട്. ഗ്രൗണ്ടിലെ ശത്രുതയൊന്നും ഇപ്പോഴില്ല. പോണ്ടിംഗിനെ കുറിച്ചുള്ള രസകരമായ കാര്യം പുറത്തുവിട്ടിരിക്കുകയാണ് ഇശാന്ത്. ക്രിക്കറ്റ് കരിയറില്‍ ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച പരിശീലകന്‍ പോണ്ടിംഗാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇശാന്ത്.

ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ താന്‍ വെള്ളക്കാരനല്ലെന്ന് ബാബര്‍ അസം

താരം പറയുന്നതിങ്ങനെ... ''ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച പരിശീലകനാണ് പോണ്ടിംഗ്. കഴിഞ്ഞ സീസണിലാണ് ഞാന്‍ ഐപിഎല്ലിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഒരു അരങ്ങേറ്റക്കാരനെപൊലെയാണ് എനിക്ക് തോന്നിയിരുന്നത്. എന്നാല്‍ അദ്ദേഹം എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ടൂര്‍ണമെന്റില്‍ ഒന്നാകെ 13 വിക്കറ്റാണ്‍ ഞാന്‍ വീഴ്ത്തിയത്. ഐപിഎല്‍ കരിയറില്‍ എന്റെ രണ്ടാമത്തെ മികച്ച പ്രകടനമായിരുന്നത്.'' ഇശാന്ത് പറഞ്ഞുനിര്‍ത്തി.

click me!