
ഹരാരെ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ക്യാപ്റ്റൻ ആയുഷ് മാത്രയെ ഇന്‍സ്റ്റഗ്രാം ലൈവിൽ അഭിമുഖം നടത്തി വൈഭവ് സൂര്യവന്‍ഷി. ലോകകപ്പ് നേടത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ സ്വന്തം ഫോണിലെ സന്ദേശങ്ങള്‍ വായിക്കുകയായിരുന്നു ആയുഷ് മാത്രെയുടെ അടുത്തേക്ക് ഇന്‍സ്റ്റാഗ്രാം ലൈവ് ചെയ്ത് വൈഭവ് എത്തി. ക്യാപ്റ്റൻ,..ക്യാപ്റ്റൻ, താങ്കളുടെ കീഴില്‍ ഇന്ത്യ ആറാം തവണയും ലോക ചാമ്പ്യൻമാരായിരിക്കുകയാണല്ലോ, എന്താണ് താങ്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലൈവില്‍ പറയാനുള്ളത് എന്നായിരുന്നു വൈഭവിന്‍റെ ചോദ്യം. പെട്ടെന്നുള്ള ചോദ്യത്തില്‍ ഒന്ന് അമ്പരന്ന ആയുഷ് മാത്രെ എല്ലാം വൈഭവിന്‍റെ വൈഭവം എന്ന് മറുപടി നല്‍കി ഇന്ത്യൻ കൗമാര താരത്തെ ആലിംഗനം ചെയ്തു.
ഇന്നലെ സിംബാബ്‌വെയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ആറാം തവണയും യുവരാജാക്കന്മാാരയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവന്‍ഷിയുടെ (80 പന്തില്‍ 175)വെടിക്കെട്ട് സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവുരും പുറത്തായി. 115 റണ്‍സ് നേടിയ കലേബ് ഫാല്‍കോണറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. ബെന്‍ ഡോക്കിന്‍സ് 66 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ആര്‍ എസ് ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡും 55 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഇന്നലെ അടിച്ചെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!