'ചെക്കന് എന്ത് സര്‍ ജഡേജ', രാജസ്ഥാന്‍ പരിശീലന ക്യാംപില്‍ രവീന്ദ്ര ജഡേജയെ തൂക്കിയടിച്ച് വൈഭവ്-വീഡിയോ

Published : Mar 19, 2026, 10:07 PM IST
Jadeja-Vaibhav

Synopsis

പരിശീലനത്തിനിടെ ജഡേജയുടെ പന്തുകളെ യാതൊരു ഭയവുമില്ലാതെയാണ് വൈഭവ് നേരിടുന്നത്. ജഡേജയുടെ പരിചയസമ്പത്തിനെപോലും വെല്ലുവിളിച്ച് മൈതാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വൈഭവ് പന്ത് പായിച്ചു.

ജയ്പൂർ: ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് പരിശീലന ക്യാമ്പിൽ വൈഭവിന്‍റെ താണ്ഡവം. രാജസ്ഥാൻ റോയൽസിന്‍റെ നെറ്റ്സ് പരിശീലനത്തിനിടെ പതിനാലുകാരന്‍ വൈഭവ് സൂര്യവംശി, ഇന്ത്യയുടെ ഓൾറൗണ്ട് ഇതിഹാസമായ രവീന്ദ്ര ജഡേജയെ തൂക്കിയടിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയില്‍ വൈറലായത്.

പരിശീലനത്തിനിടെ ജഡേജയുടെ പന്തുകളെ യാതൊരു ഭയവുമില്ലാതെയാണ് വൈഭവ് നേരിടുന്നത്. ജഡേജയുടെ പരിചയസമ്പത്തിനെപോലും വെല്ലുവിളിച്ച് മൈതാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വൈഭവ് പന്ത് പായിച്ചു. യുവതാരത്തിന്‍റെ കടന്നാക്രമണത്തിൽ അമ്പരന്നു നില്‍ക്കുന്ന ജഡേജയെയും വീഡിയോയിൽ കാണാം.അവിശ്വസനീയതയോടെ വൈഭവിനെ നോക്കുന്ന ജഡേജയുടെ റിയാക്ഷൻ ഇതിനോടകം ട്രോളുകളിലും ഇടംപിടിച്ചു കഴിഞ്ഞു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ്, പരിശീലനത്തിൽ ജഡേജയെപ്പോലൊരു ഇതിഹാസത്തെ നേരിട്ട രീതി രാജസ്ഥാൻ റോയൽസ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിൽ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിഗ്സിന് വിട്ടുകൊടുത്താണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയുടെ എക്കാലത്തെയും വിശ്വസ്തനായ രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ചത്.

 

ജഡേജക്ക് ക്യാപ്റ്റൻ സ്ഥാനം നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും റിയാന്‍ പരാഗിനെയാണ് സഞ്ജുവിന്‍റെ പിന്‍ഗാമിയാി രാജസ്ഥാന്‍ തെരഞ്ഞെടുത്തത്. മാർച്ച് 28-ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ 30ന് ഗുവാഹത്തിയില്‍ സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ തന്നെയാണ് ചെന്നൈയുടെ ആദ്യ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്ലിന് മുൻപ് കൊല്‍ക്കത്തക്ക് കനത്ത തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ വിദേശതാരം കളിക്കുന്ന കാര്യം സംശയത്തില്‍
'ബുംറയ്ക്ക് ശേഷം ആരുണ്ട്'; ഇന്ത്യയുടെ പേസ് ഭാവി അത്ര ശോഭനമല്ലെന്ന് മുന്നറിയിപ്പുമായി ആർ. അശ്വിൻ