ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീമില്‍ ഒരു മാറ്റം

Published : Aug 28, 2019, 02:07 PM IST
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീമില്‍ ഒരു മാറ്റം

Synopsis

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീമില്‍ ഓള്‍ റൗണ്ടര്‍ കീമോ പോളിനെ ഉള്‍പ്പെടുത്തി. കണങ്കാലിനേറ്റ പരിക്ക് കാരണം താരത്തിന് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കിംഗ്‌സ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീമില്‍ ഓള്‍ റൗണ്ടര്‍ കീമോ പോളിനെ ഉള്‍പ്പെടുത്തി. കണങ്കാലിനേറ്റ പരിക്ക് കാരണം താരത്തിന് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മിഗ്വല്‍ കമ്മിന്‍സിന് പകരം കീമോ പോള്‍ വിന്‍ഡീസ് ജേഴ്‌സി അണിയും. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് 318 റണ്‍സിന് പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. 

ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 20 ഓവര്‍ എറിഞ്ഞ മിഗ്വല്‍സിന് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. 69 റണ്‍സ് വിട്ടുനല്‍കുകയും ചെയ്തു. ഒന്നാം വിക്കറ്റ് കീപ്പര്‍ ഷെയ്ന്‍ ഡോര്‍വിച്ച് പൂര്‍ണമായും ഫിറ്റല്ലാത്തതിനാല്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഷായ് ഹോപ്പാണ് വിക്കറ്റ് കീപ്പര്‍. ബാക്ക് വിക്കറ്റ് കീപ്പറായി ജഹ്മര്‍ ഹാമില്‍ട്ടണെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഡാരന്‍ ബ്രാവോ, ഷമര്‍ ബ്രൂക്‌സ്, ജോണ്‍ ക്യാംപെല്‍, റോസ്റ്റണ്‍ ചേസ്, , റകീം കോണ്‍വല്‍, ജഹ്മര്‍ ഹാമില്‍ട്ടണ്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ഷായ് ഹോപ്പ്, ഷാനോന്‍ ഗബ്രിയേല്‍, കീമോ പോള്‍, കെമര്‍ റോച്ച്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രോഹിത് ശർമ്മ വീണ്ടും നായകൻ?; ഐപിഎൽ താരലേലത്തിന് മുമ്പ് നിര്‍ണായക സൂചനയുമായി മുംബൈ ഇന്ത്യൻസ്
'ലേലത്തിനെത്തിയാൽ അവന് 40 കോടി രൂപ', ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരത്തെ പ്രവചിച്ച് ആകാശ് ചോപ്ര