Latest Videos

Umran Malik : ഉമ്രാന്‍ മാലിക്കിനെ ഏറ്റെടുത്ത് ജമ്മു കശ്മീര്‍ സര്‍ക്കാര്‍; ജോലിക്കാര്യത്തിലും ഉറപ്പ്

By Web TeamFirst Published May 26, 2022, 4:43 PM IST
Highlights

താരത്തെ പുകഴ്ത്തി നിരവധി മുന്‍കാല താരങ്ങള്‍ രംഗത്തെത്തിയിരുന്നു. താരത്തെ ഇന്ത്യന്‍ ടീമിലെടുക്കണമെന്നായിരുന്നു ആവശ്യം. അതിനുള്ള മറുപടി വൈകാതെയെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരത്തെ ഉള്‍പ്പെടുത്തി.

ജമ്മു കശ്മീര്‍: ഐപിഎല്ലില്‍ (IPL 2022) അമ്പരപ്പിക്കുന്ന പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്ക് (Umran Malik) പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഇനി മത്സരങ്ങള്‍ മാത്രം ശേഷിക്കെ വിക്കറ്റ് വേട്ടക്കാരില്‍ നാലാമനാണ് ജമ്മു കശ്മീരില്‍ നിന്നുള്ള പേസര്‍. 14 മത്സരങ്ങളില്‍ 22 വിക്കറ്റാണ് ഉമ്രാന്റെ സമ്പാദ്യം. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് (Gujarat Titans) താരം അഞ്ച് വിക്കറ്റെടുത്തത്.

താരത്തെ പുകഴ്ത്തി നിരവധി മുന്‍കാല താരങ്ങള്‍ രംഗത്തെത്തിയിരുന്നു. താരത്തെ ഇന്ത്യന്‍ ടീമിലെടുക്കണമെന്നായിരുന്നു ആവശ്യം. അതിനുള്ള മറുപടി വൈകാതെയെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരത്തെ ഉള്‍പ്പെടുത്തി. പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്തകൂടി പുറത്തുവരുന്നു. ഉമ്രാനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉമ്രാന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

'പഞ്ചാബ് പ്ലേ ഓഫ് കണ്ടില്ല, ധവാന് അച്ഛന്റെ വക ഇടിയും തൊഴിയും'; വൈറല്‍ വീഡിയോ പങ്കുവച്ച് താരം

ഉമ്രാന്റെ പരിശീലനത്തിന് വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ''രാജ്യം മുഴുവന്‍ ഉമ്രാനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. വരുംകാലത്ത് ടീമിന് മുതല്‍ക്കൂട്ടാവും അദ്ദേഹം. അദ്ദേഹത്തിന്റെ പരിശീലനവും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും.'' സിന്‍ഹ മാധ്യ പ്രവര്‍ത്തകരോട് പറഞ്ഞു. താരത്തിന് ജോലി നല്‍കുന്ന കാര്യത്തെ കുറിച്ചും സിന്‍ഹ സംസാരിച്ചു. ''കായിക നയത്തില്‍ ചില വ്യവസ്ഥകളുണ്ട്. അവന്‍ ആഗ്രഹിക്കുന്ന സമയത്ത് തന്നെ ജോലിയുടെ കാര്യത്തില്‍ തീരുമാനമാകും.'' ്‌ദ്ദേഹം ഉറപ്പ് പറഞ്ഞു. 

'ഇങ്ങനെയൊരു ഇന്നിംഗ്‌സ് ഞാന്‍ മുമ്പ്  കണ്ടിട്ടില്ല'; പടിദാറിനെ പുകഴ്ത്തി വിരാട് കോലി

ഐപിഎല്‍ ഈ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തിനുടമയും ഉമ്രാനാണ്. മണിക്കൂറില്‍ 157 കിലോ മീറ്റര്‍ വേഗത്തിലാണ് ഉമ്രാന്‍ പന്തുകള്‍ എറിഞ്ഞത്. നിരന്തരം 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്നുവെന്നുള്ളതാണ് ഉമ്രാന്റെ പ്രത്യേക. കഴിഞ്ഞ ദിവസം ഉമ്രാനെ പുകഴ്ത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. 

ദീര്‍ഘകാലം ഇന്ത്യന്‍ ടീമില്‍ തുടരാന്‍ ഉമ്രാന് സാധിക്കുമെന്നാണ് ഗാംഗുലി പറയുന്നത്. എന്നാല്‍ പൂര്‍ണ ഫിറ്റായിരിക്കണമെന്നും ഗാംഗുലി ഉമ്രാനെ ഉപദേശിച്ചു. ഗാംഗുലിയുടെ വാക്കുകള്‍... ''ഉമ്രാന്റെ ഭാവി അവന്റെ കയ്യില്‍ തന്നെയാണ്. കായികക്ഷമത നിലനിര്‍ത്തുകയും ഇപ്പോഴത്തെ പേസില്‍ പന്തെറിയാനും സാധിച്ചാല്‍ അവന് ദീര്‍ഘകാലം തുടരാം.'' ഗാംഗുലി പറഞ്ഞു. 

click me!