തിരിച്ചടികള്‍ മറന്നേക്കു, ശക്തനായി തിരിച്ചുവരുമെന്ന് ബുമ്ര

Published : Sep 25, 2019, 11:39 AM IST
തിരിച്ചടികള്‍ മറന്നേക്കു, ശക്തനായി തിരിച്ചുവരുമെന്ന് ബുമ്ര

Synopsis

എന്റെ തിരിച്ചുവരവിനായി ആശംസയറിയിച്ച എല്ലാവര്‍ക്കും നന്ദി. തിരിച്ചടികളെക്കാള്‍ ശക്തമായൊരു തിരിച്ചുവരവാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ബുമ്ര

മുംബൈ: എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കിനെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. പരിക്കുകള്‍ കളിയുടെ ഭാഗമാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ബുമ്ര വ്യക്തമാക്കി. എന്റെ തിരിച്ചുവരവിനായി ആശംസയറിയിച്ച എല്ലാവര്‍ക്കും നന്ദി. തിരിച്ചടികളെക്കാള്‍ ശക്തമായൊരു തിരിച്ചുവരവാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ബുമ്ര പോസ്റ്റില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പതിവ് പരിശോധനകള്‍ക്കിടെയാണ് ബുമ്രയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. പരിക്കില്‍ നിന്ന് മുക്തനാവുന്നതുവരെ ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുമെന്ന് ബിസിസിഐ വ്യക്തമാക്കി. ബുമ്രക്ക് പകരം ഉമേഷ് യാദവിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരക്കുള്ള ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.

Also Read: ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ബുമ്രയെ കളിപ്പിക്കരുതെന്ന് മുന്‍താരം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ ഹാട്രിക്ക് അടക്കം ബുമ്ര 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതുവരെ കളിച്ച 12 ടെസ്റ്റില്‍ നിന്ന് 62 വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

മൂന്ന് ടെസ്റ്റുകളാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലുള്ളത്. അടുത്തമാസം രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്