
മുംബൈ: 600-ാം ട്വന്റി 20 മത്സരം പൂര്‍ത്തിയാക്കിയ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡിന് അഭിനന്ദനവുമായി ഇന്ത്യന്‍താരം ജസ്പ്രീത് ബുമ്ര. ദ ഹണ്ട്രഡ് ടൂര്‍ണമെന്റിലാണ് കുട്ടിക്രിക്കറ്റില്‍ പൊള്ളാര്‍ഡ് അറുന്നൂറാം മത്സരത്തിനിറങ്ങിയത്. നേട്ടത്തിലെത്തിയ ആദ്യതാരമായ പൊള്ളാര്‍ഡിനെ അഭിനന്ദിച്ച് ബുമ്ര ട്വീറ്റ് ചെയ്തു. ബുമ്രയും പൊള്ളാര്‍ഡും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരങ്ങളാണ്.
ബുമ്ര ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ.. ''600 മത്സരങ്ങള്‍! വലിയൊരു നാഴികക്കല്ലാണിത്. വിസ്മയതാരത്തിന് അത്ഭുതകരമായ നേട്ടം. അഭിനന്ദങ്ങള്‍ പൊളളാര്‍ഡ്.'' ബുമ്ര കുറിച്ചിട്ടു.
ലണ്ടന്‍ സ്പിരിറ്റ്‌സിനായാണ് ഹണ്ട്രഡില്‍ പൊള്ളാര്‍ഡ് കളിക്കുന്നത്. മത്സരത്തില്‍ പൊള്ളാര്‍ഡ് 11 പന്തില്‍ 34 റണ്‍സെടുത്തു. 600 ട്വന്റി 20 മത്സരങ്ങളില്‍ 11723 റണ്‍സും 309 വിക്കറ്റും പൊള്ളാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്.
അടുത്തിടെ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. വിരമിക്കുംവരെ ഏകദിന- ടി20 ടീമിന്റെ നായകനായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനായി 123 ഏകദിനങ്ങളില്‍ കളിച്ച് താരം പൊള്ളാര്‍ഡ് 26.01 ശരാശരിയില്‍ 2706 റണ്‍സ് നേടി. മൂന്ന് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും ഇതിലുള്‍പ്പെടും.
119 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. 101 ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ പൊള്ളാര്‍ഡ് 25.30 ശരാശരിയില്‍ 135.14 പ്രഹരശേഷിയില്‍ 1569 റണ്‍സും നേടി. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനങ്ങളില്‍ 82 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും വീഴ്ത്തി. 2007ല്‍ ദക്ഷിണഫ്രിക്കക്കെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ആണ് അവസാന ഏകദിനം കളിച്ചത്.
2008ല്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ടി20 അരങ്ങേറ്റം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ആയിരുന്നു അവസാന ടി20 മത്സരം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളില്‍ പൊള്ളാര്‍ഡ് തുടര്‍ന്നും കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!