ബാറ്റുകളെങ്കിലും തന്ന് സഹായിക്കൂ! വിന്‍ഡീസ് ക്രിക്കറ്റിനെ രക്ഷിക്കാന്‍ സച്ചിനോട് അഭ്യര്‍ത്ഥിച്ച് മുന്‍ താരം

By Web TeamFirst Published Aug 10, 2022, 9:27 AM IST
Highlights

കുറച്ച് ബാറ്റെങ്കിലും തന്ന് സഹായിക്കണമെന്നും സച്ചിനോട് അഭ്യര്‍ത്ഥന. ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടുത്തിടെ ക്രിക്കറ്റ് കിറ്റ് വിന്‍ഡീസിലെ കുട്ടികള്‍ക്ക് പരിശീലനത്തിനായി നല്‍കിയിരുന്നു. 

ട്രിനിഡാഡ്: പ്രതാപം മങ്ങിക്കൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ രക്ഷിക്കാന്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടി വിന്‍ഡീസ് മുന്‍ താരങ്ങള്‍. കുട്ടികള്‍ക്ക് പരിശീലിക്കാന്‍ ബാറ്റ് ഉള്‍പ്പെടെയുള്ള കളി ഉപകരണങ്ങള്‍ തന്ന് സഹായിക്കണമെന്നാണ് ആവശ്യം. ഒരുകാലത്ത് ക്രിക്കറ്റിലെ വമ്പന്‍മാരായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. 

എതിരാളികളെ യാതൊരു ദയയും കാട്ടാതെ വിറപ്പിച്ചിരുന്നു ക്ലൈവ് ലോയ്ഡും സംഘവും. ബ്രയന്‍ ലാറയും ക്രിസ് ഗെയ്‌ലുമൊക്കെ പിന്‍തലമുറക്കാരായി വന്നെങ്കിലും വിന്‍ഡീസിന്റെ ക്രിക്കറ്റ് ഗ്രാഫ് താഴോട്ടായിരുന്നു. പ്രതാപകാലത്തിന്റെ നിഴല്‍പോലുമാകാന്‍ കഴിയുന്നില്ല ഇന്നത്തെ വിന്‍ഡീസ് നിരയ്ക്ക്. 

'നാലഞ്ച് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കുമായിരുന്നു, പക്ഷേ...'; വിരമിക്കാനുണ്ടായ കാരണം പങ്കുവച്ച് അക്തര്‍

ഇതിന് പരിഹാരം തേടിയാണ് മുന്‍ പേസര്‍ വിന്‍സ്റ്റണ്‍ ബെന്‍ജമിന്‍ അഭ്യര്‍ത്ഥനയുമായി സച്ചിന്റെ മുമ്പില്‍ എത്തിയത്. വിന്‍ഡീസില്‍ താഴെത്തട്ടില്‍ ക്രിക്കറ്റ് നന്നായി പരിശീലിപ്പിക്കാനാവുന്നില്ല. പരിശീലിക്കാന്‍ വേണ്ട കളിയുപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനാവാത്തതാണ് പ്രശ്‌നമെന്നും വിന്‍സ്റ്റണ്‍ ബെന്‍ജമിന്‍. 

കുറച്ച് ബാറ്റെങ്കിലും തന്ന് സഹായിക്കണമെന്നും സച്ചിനോട് അഭ്യര്‍ത്ഥന. ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടുത്തിടെ ക്രിക്കറ്റ് കിറ്റ് വിന്‍ഡീസിലെ കുട്ടികള്‍ക്ക് പരിശീലനത്തിനായി നല്‍കിയിരുന്നു. 

'ആരാധകര്‍ സഞ്ജുവിന് സ്‌നേഹം കൊടുത്തു, സഞ്ജു തിരിച്ചുനല്‍കി'; രസകരമായ വീഡിയോ പങ്കുവച്ച് രാജസ്ഥാന്‍ റോയല്‍സ്

ഇതിന് നന്ദിയും പറഞ്ഞു വിന്‍സ്റ്റണ്‍ ബെന്‍ജമിന്‍. 1986-95 കാലഘട്ടത്തില്‍ വിന്‍ഡീസിനായി 21 ടെസ്റ്റും 85 ഏകദിന മത്സരവും കളിച്ച താരമാണ് വിന്‍സ്റ്റണ്‍ ബന്‍ജമിന്‍. 161 വിക്കറ്റും വീഴ്ത്തിയിരുന്നു.

മോശം അവസ്ഥയിയൂടെയാണ് വിന്‍ഡീസ് ക്രിക്കറ്റ് കടന്നുപോകുന്നത്. അടുത്തിടെ ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ 4-1ന് പരാജയപ്പെട്ടിരുന്നു. അതിന് മുമ്പ് ബംഗ്ലാദേശിനോടും തോറ്റു. ഏത് ടീമുകളോടും തോല്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. തുടക്കകാലത്ത് ടി20 ക്രിക്കറ്റില്‍ മികച്ചു നിന്നിരുന്നെങ്കിലും പിന്നീട്  ആ ഫോര്‍മാറ്റിലും പിറകോട്ട് പോയി. അതിന് പിന്നാലെയാണ് മുന്‍ താരങ്ങള്‍ സഹായം ചോദിച്ച് മുന്നോട്ടെത്തിയത്. 

click me!