അയാള്‍ ഏത് ക്യാപ്റ്റന്‍റെയും സ്വപ്ന ബൗളര്‍; ഇന്ത്യന്‍ താരത്തെക്കുറിച്ച് ഡൊമനിക് കോര്‍ക്ക്

By Web TeamFirst Published Sep 14, 2021, 9:45 PM IST
Highlights

ഏതൊരു ക്യാപ്റ്റന്‍റെയും സ്വപ്ന ബൗളറാണ് ബുമ്ര. ശരിക്കും മാണിക്യമാണ് അയാള്‍. ഏത് ക്യാപ്റ്റനും എല്ലായ്പ്പോഴും ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന വജ്രം.

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര പുറത്തെടുത്ത മികവിനെ പ്രശംസിച്ച് മുന്‍ ഇംഗ്ലീഷ് പേസറും കമന്‍റേറ്ററുമായ ഡൊമനിക് കോര്‍ക്ക്. ഏത് ക്യാപ്റ്റന്‍റെയും സ്വപ്നമാണ് ബുമ്രയെ പോലൊരു ബൗളറെന്ന് കോര്‍ക്ക് പറഞ്ഞു. ബുമ്രയെപ്പോലൊരു ബൗളറെ ലഭിക്കുക ഏത് ടീമിന്‍റെയും ഭാഗ്യമാണെന്നും കോര്‍ക്ക് വ്യക്തമാക്കി.

ഏതൊരു ക്യാപ്റ്റന്‍റെയും സ്വപ്ന ബൗളറാണ് ബുമ്ര. ശരിക്കും മാണിക്യമാണ് അയാള്‍. ഏത് ക്യാപ്റ്റനും എല്ലായ്പ്പോഴും ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന വജ്രം. ജോ റൂട്ടിനെതിരെ ബുമ്ര എറിഞ്ഞ സ്പെല്‍ നോക്കു. കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നിട്ടും ബുമ്രയുടെ യോര്‍ക്കറുകളെ അതിജീവിക്കാന്‍ റൂട്ട് നന്നേ ബുദ്ധിമുട്ടി.

ക്യാപ്റ്റനനെന്ന നിലയില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കേണ്ട ഘട്ടത്തിലോ വിക്കറ്റുകള്‍ വീഴ്ത്തേണ്ട ഘട്ടത്തിലോ ബുമ്രയെ ആശ്രയിക്കാം. കാരണം റണ്‍ നിയന്ത്രിക്കാനും അതുവഴി സമ്മര്‍ദ്ദമേറുമ്പോള്‍ വിക്കറ്റ് വീഴ്ത്താനും ബുമ്രക്ക് അറിയാം. ഓവലിലെ ഫ്ലാറ്റ് ട്രാക്കില്‍ ജഡേജ ഒരറ്റത്ത് റണ്‍ നിയന്ത്രിച്ചപ്പോള്‍ മറുവശത്ത് ബുമ്ര എറിഞ്ഞ സ്പെല്‍ അസാമാന്യമായിരുന്നു. അത്തരമൊരു പിച്ചില്‍ ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ശരിക്കും വിജയം അര്‍ഹിക്കുന്നുവെന്നും കോര്‍ക്ക് പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തില്‍ നാലു ടെസ്റ്റില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!