ലീഡ്‌സില്‍ റെക്കോര്‍ഡ് എറിഞ്ഞിടാന്‍ ബുമ്രയും അടിച്ചെടുക്കാന്‍ റൂട്ടും

By Web TeamFirst Published Aug 24, 2021, 11:29 PM IST
Highlights

25 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ചിട്ടുള്ള കപില്‍ ദേവിന്റെ പേരിലാണ് അതിവേഗം 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ പേസറുടെ റെക്കോര്‍ഡ്. 28 ടെസ്റ്റില്‍ 100 വിക്കറ്റിലെത്തിയ ഇര്‍ഫാന്‍ പത്താനും 29 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് നിലവില്‍ കപിലിന് പിന്നില്‍ രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍.

ലീഡ്ഡ്‌സ്: ലീഡ്‌സില്‍ ഇന്ത്യ ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡിന് അരികെയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര. അഞ്ച് വിക്കറ്റ് കൂടി സ്വന്തമാക്കിയാല്‍ ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുമ്രയുടെ കൈയകലത്തിലുള്ളത്. നിലവില്‍ 22 ടെസ്റ്റുകളില്‍ 95 വിക്കറ്റുകളാണ് ബുമ്രയുടെ നേട്ടം.

25 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ചിട്ടുള്ള കപില്‍ ദേവിന്റെ പേരിലാണ് അതിവേഗം 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ പേസറുടെ റെക്കോര്‍ഡ്. 28 ടെസ്റ്റില്‍ 100 വിക്കറ്റിലെത്തിയ ഇര്‍ഫാന്‍ പത്താനും 29 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് നിലവില്‍ കപിലിന് പിന്നില്‍ രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍.

100 വിക്കറ്റ് തികച്ചാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന 23-ാമത്തെ ഇന്ത്യന്‍ ബൗളറുമാകും 27കാരനായ ബുമ്ര. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യന്‍ പേസര്‍മാരായിരുന്ന വെങ്കിടേഷ് പ്രസാദിനെയും മനോജ് പ്രഭാകറിനെയും ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തില്‍ ബുമ്ര മറികടക്കും. ഇരുവര്‍ക്കും ടെസ്റ്റില്‍ 96 വിക്കറ്റ് വീതമാണുള്ളത്.

2018ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ബുമ്ര സമീപകാലത്ത് വിദേശപിച്ചുകളില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ഇന്ത്യന്‍ പേസറാണ്. കരിയറിന്റെ  തുടക്കകാലത്ത് ടി20 ബൗളറായി പരിഗഗണിച്ചിരുന്ന ബുമ്ര 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് ടെസ്റ്റില്‍ അരങ്ങേറിയത്. അതിനുശേഷം ബുമ്രയും ഷമിയും ഇഷാന്തും ഉമേഷും അടങ്ങുന്ന ഇന്ത്യന്‍ പേസ് നിര ഏത് എതിരാളിയുടെയും നെഞ്ചിടിപ്പുകൂട്ടുന്നതായി മാറുകയും ചെയ്തു.

അതേസമയം, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും കാത്തിരിക്കുന്നുണ്ട് ഒരു അപൂര്‍വ റെക്കോര്‍ഡ്. ഇന്ത്യക്കെതിരെ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് റൂട്ടിന്റെ പേരിലാവും. നിലവില്‍ ഏഴ് വീതം സെഞ്ചുറി നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കക്കറിനും  രാഹുല്‍ ദ്രാവിഡിനും അലിസ്റ്റര്‍ കുക്കിനുമൊപ്പമാണ് റൂട്ടും

click me!