
മുംബൈ: പരിക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് ഐപിഎല്ലും വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്തംബറിലാണ് ബുമ്രയ്ക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഏഷ്യാകപ്പും ട്വന്റി 20 ലോകകപ്പും നഷ്ടമായിരുന്നു. ഏകദിന ലോകകപ്പിന് മുന്് ബുംറയ്ക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 18ാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. മാര്‍ച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ ബുമ്ര തിരിച്ചെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നതിനാല്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും താരം. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനും മൂന്ന് ഏകദിനത്തിനുമുള്ള ടീമില്‍ ബുമ്രയെ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബുമ്ര മടങ്ങിയെത്തുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമി അറിയിക്കുകയായിരുന്നു. പരിശീലന മത്സരത്തില്‍ കളിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിഎ ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്. 2019ല്‍ സംഭവിച്ച പരിക്കിന്റെ തുടര്‍ച്ചയായിരുന്നു ഇത് എന്ന് പരിശോധനയില്‍ വ്യക്തമായി. 2022 ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മടങ്ങിയെത്തി. പരിക്ക് ഭേദമാക്കാത്തതിനാല്‍ ഏഷ്യാ കപ്പും ട്വന്റി 20 ലോകകപ്പും താരത്തിന് നഷ്ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടി20കളില്‍ ആറ് ഓവര്‍ മാത്രമെറിഞ്ഞു. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ നഷ്ടമായ താരത്തെ ലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പെട്ടെന്ന് ഒഴിവാക്കി. ഇതിന് ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ഓസീസിനെതിരായ ഏകദിനങ്ങളും കൂടി താരത്തിന് നഷ്ടമായി.
ഗ്രൗണ്ട് വലംവച്ച് സഞ്ജു സാംസണ്‍! ആര്‍പ്പുവിളിയോടെ സ്വീകരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!