ഓസ്‌ട്രേലിയന്‍ പേസര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി! മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

Published : Mar 11, 2023, 03:08 PM IST
ഓസ്‌ട്രേലിയന്‍ പേസര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി! മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

Synopsis

മാര്‍ച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ബിഗ് ബാഷില്‍ മികച്ച ഫോമിലായിരുന്ന റിച്ചാര്‍ഡ്സണെ അടിസ്ഥാനവിലയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് മുംബൈക്ക് നേട്ടമെന്ന് വിലയിരുത്തലുണ്ടായിരുന്നു.

സിഡ്നി: ഐപിഎല്ലിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. അവരുടെ ഓസ്‌ട്രേലിയന്‍ ജെ റിച്ചാര്‍ഡ്‌സണ്‍ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറി. ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. ഇതിനെ തുടര്‍ന്നാണ് താരത്തിന് ഐപിഎല്‍ നഷ്ടമാകുന്നത്. നേരത്തെ, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും താരം പിന്മാറിയിരുന്നു. പകരം നഥാന്‍ എല്ലിസിനെ ഉള്‍പ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ബിഗ് ബാഷിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. 

മാര്‍ച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ബിഗ് ബാഷില്‍ മികച്ച ഫോമിലായിരുന്ന റിച്ചാര്‍ഡ്സണെ അടിസ്ഥാനവിലയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് മുംബൈക്ക് നേട്ടമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ജനുവരി നാലിന് ശേഷം റിച്ചാര്‍ഡ്സണ്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. നേരിയ പരിക്കാണ് താരത്തിനുണ്ടായിരുന്നത്. ബിഗ് ബാഷ് ഫൈനലിലൂടെ താരം തിരിച്ചെത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ രണ്ട് മാസമായി റിച്ചാര്‍ഡ്സണ്‍ കളത്തിലില്ല. പകരക്കാരനായി ടീമിലെത്തിയ എല്ലിസ് മൂന്ന് ഏകദിനങ്ങള്‍ ഓസീസിനായി കളിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആഡം സാംപ, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍, സീന്‍ അബോട്ട്.  

മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം. രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാല്‍ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്.

ജീവിതത്തിലും എമി മാര്‍ട്ടിനെസ് ഹീറോയാണ്! കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ലോകകപ്പ് ഗ്ലൗസ് ലേലത്തില്‍ നല്‍കി

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?