'ഞാനവനെ ഒന്ന് ചൊറിഞ്ഞു'; ധരംശാല ടെസ്റ്റില്‍ ഗില്ലുമായി ഉടക്കാനുള്ള കാരണം വെളിപ്പെടുത്തി ആന്‍ഡേഴ്സണ്‍

By Web TeamFirst Published Mar 13, 2024, 10:06 AM IST
Highlights

മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയപ്പോള്‍ നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്റ്റോ ഗില്ലിന് മറുപടി പറയാൻ ശ്രമിച്ചതും അതിന്‍ ഗില്‍ നല്‍കിയ മറുപടിയും പിന്നാലെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ലണ്ടന്‍: ധരംശാല ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലുമായി ഉടക്കാനുള്ള കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. ഗില്‍ സെ‍ഞ്ചുറി നേടിയശേഷം ബാറ്റ് ചെയ്യുന്നതിനിടെ ബൗള്‍ ചെയ്യുകയായിരുന്ന ഞാന്‍ അവന് അടുത്തെത്തി ഇന്ത്യക്ക് പുറത്ത് സെഞ്ചുറിയൊന്നും ഇതുവരെ ഇല്ലല്ലോ എന്ന് ചോദിച്ചു.

അതിനവന്‍ നല്‍കിയ മറുപടി നിങ്ങള്‍ക്ക് വിരമിക്കാന്‍ സമയമായെന്നായിരുന്നു. അതിന് രണ്ട് പന്തുകള്‍ക്ക് ശേഷം അവന്‍റെ വിക്കറ്റെടുക്കുാന്‍ എനിക്കായി- ബിബിസിയുടെ ടെയില്‍ എന്‍ഡേഴ്സ് പോഡ്കാസ്റ്റില്‍ ആന്‍ഡേഴ്സണ്‍ പറഞ്ഞു. രണ്ടാം ദിനത്തിലെ കളിക്കുശേഷം എന്താണ് ആന്‍ഡേഴ്സണോട് പറഞ്ഞതെന്ന ചോദ്യത്തിന് ഗ്രൗണ്ടില്‍ നടന്നതെല്ലാം പുറത്തു പറയാനാവില്ലെന്നായിരുന്നു ഗില്ലിന്‍റെ മറുപടി.

രഞ്ജി ഫൈനൽ കാണാൻ വന്ന സച്ചിനും രോഹിത്തിനും മുന്നിൽ സച്ചിന്‍റെ റെക്കോർഡ് തകർത്ത് സർഫറാസിന്‍റെ അനുജൻ മുഷീർ ഖാൻ

ധരംശാല ടെസ്റ്റിനിടെ സംഭവിച്ച മറ്റൊരു രസകരമായ സംഭവവും ആന്‍ഡേഴ്സണ്‍ വിശദീകരിച്ചു. ഗില്ലിന്‍റെ വിക്കറ്റെടുത്ത് 699 വിക്കറ്റിലെത്തിയപ്പോള്‍ ക്രീസിലെത്തിയ കുല്‍ദീപ് യാദവ് എന്നോട് പറഞ്ഞത് ഞാനായിരിക്കും താങ്കളുടെ 700-ാം വിക്കറ്റ് എന്നായിരുന്നു. എനിക്ക് വിക്കറ്റ് സമ്മാനിക്കുമെന്നല്ല അവന്‍ പറഞ്ഞത്, അവന് അങ്ങനെ തോന്നുന്നുവെന്നാണ്. അത് കേട്ട് ഞാന്‍ ചിരിച്ചു. പക്ഷെ പറഞ്ഞതുപോലെ അവന്‍ തന്നെയായിരുന്നു എന്‍റെ 700-ാം വിക്കറ്റെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയപ്പോള്‍ നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്റ്റോ ഗില്ലിന് മറുപടി പറയാൻ ശ്രമിച്ചതും അതിന്‍ ഗില്‍ നല്‍കിയ മറുപടിയും പിന്നാലെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. നീ എന്താണ് ആന്‍ഡേഴ്സണോട് വിരമിക്കലിനെക്കുറിച്ചൊക്കെ പറഞ്ഞെന്ന് കേട്ടുവെന്നായിരുന്നു ബെയര്‍സ്റ്റോ ക്രീസിലെത്തിയപ്പോള്‍ ഗില്ലിനോട് ചോദിച്ചത്.

സച്ചിന്‍റെ ഇരട്ടി നേടി സഞ്ജു, ഐപിഎല്ലില്‍ നിന്ന് കോലിക്കും രോഹിത്തിനും ധോണിക്കും ഇതുവരെ എത്ര കിട്ടി

അതെ വിരമിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് ഗില്‍ മറുപടിയും നല്‍കി. എന്നിട്ടാണോ അടുത്ത പന്തില്‍ ജിമ്മി നിന്‍റെ വിക്കറ്റെടുത്തത് എന്നായിരുന്നു ഇതിന് ബെയര്‍സ്റ്റോയുടെ മറുപടി. അതിനെന്താ, എത്ര തവണ എടുത്തു എന്ന് ഗില്‍ തിരിച്ചു ചോദിച്ചു. ഞാനും അതു തന്നെയാണ് ചോദിക്കുന്നത് എന്നായിരുന്നു ബെയര്‍സ്റ്റോയുടെ മറുചോദ്യം. ഇതിന് ഗില്‍ മറുപടി നല്‍കിയത് എന്‍റെ വിക്കറ്റെടുത്തു, പക്ഷെ ഞാന്‍ സെഞ്ചുറി അടിച്ച ശേഷമായിരുന്നു അത്. അപ്പോള്‍ അത് ശരിയാണെന്ന് ബെയര്‍സ്റ്റോയും സമ്മതിച്ചു.

ഉടന്‍ ബെയര്‍സ്റ്റോയുടെ വായടപ്പിക്കുന്ന ചോദ്യമെത്തി. ഈ പരമ്പരയില്‍ താങ്കള്‍ എത്ര സെഞ്ചുറി അടിച്ചു, ഗില്ലിന്‍റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയ ബെയര്‍സ്റ്റോ പിന്നീട് തര്‍ക്കത്തിന് നിന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!