- Home
- Sports
- Cricket
- രോഹിത് ശര്‍മ ആദ്യ പത്തില്‍ പോലുമില്ല; ഡാരില്‍ മിച്ചല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍
രോഹിത് ശര്‍മ ആദ്യ പത്തില്‍ പോലുമില്ല; ഡാരില്‍ മിച്ചല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍
ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരിലെ താരം ഡാരില്‍ മിച്ചലായിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും മിച്ചല്‍ തന്നെ. ആദ്യ പത്തില്‍ ഇടം നേടാന്‍ രോഹിത്തിന് (61 റണ്‍സ്) കഴിഞ്ഞില്ല. റണ്‍ വേട്ടക്കാരിലെ ആദ്യ പത്ത് സ്ഥാനങ്ങള്‍…

ഡാരില്‍ മിച്ചല്‍
മുന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് 352 റണ്‍സാണ്. ശരാശരി 176. രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും മിച്ചല്‍ സ്വന്തമാക്കി.
വിരാട് കോലി
റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ വിരാട് കോലിയാണ്. മൂന്ന് മത്സരങ്ങളിള്‍ നിന്ന് 240 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും കോലി നേടി. 240 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഗ്ലെന്‍ ഫിലിപ്‌സ്
ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ് മൂന്നാമത്. മൂന്ന് മത്സരങ്ങള്‍ കളിച്ച താരം 150 റണ്‍സ് നേടി. ഒരു സെഞ്ചുറിയും താരം സ്വന്തമാക്കി.
കെ എല്‍ രാഹുല്‍
രാഹുല്‍ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് 142 റണ്‍സ്. 112 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ശുഭ്മാന്‍ ഗില്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 135 റണ്‍സാണ് ഗില്‍ നേടിയത്. 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
വില്‍ യംഗ്
ന്യൂസിലന്‍ഡിന്റെ വില്‍ യംഗ് ആറാമതുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 129 റണ്‍സാണ് യംഗ് നേടിയത്. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഹര്‍ഷിത് റാണ
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണ ഏഴാമത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 83 റണ്‍സാണ് സമ്പാദ്യം. 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഡെവോണ്‍ കോണ്‍വെ
കിവീസ് ഓപ്പണര്‍ കോണ്‍വെ എട്ടാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് 77 റണ്‍സ്. 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
നിതീഷ് കുമാര്‍ റെഡ്ഡി
രണ്ട് മത്സരം മാത്രം കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി 73 റണ്‍സുമായി ഒമ്പതാം സ്ഥാനത്ത്. അവസാന ഏകദിനത്തില്‍ 53 റണ്‍സ് നേടാന്‍ നിതീഷിന് സാധിച്ചിരുന്നു.
ഹെന്റി നിക്കോള്‍സ്
മൂന്ന് മത്സരങ്ങളില്‍ 72 റണ്‍സ് നേടിയ നിക്കോള്‍സ് പത്താമതാണ്. 62 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!