
മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ 51 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയപ്പോള്‍ ടോപ് സ്കോററായയത് 34 പന്തില്‍ 62 റണ്‍സെടുത്ത തിലക് വര്‍മയായിരുന്നു. രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ നേടിയതാകട്ടെ 15 പന്തില്‍ 27 റണ്‍സെടുത്ത ജിതേഷ് ശര്‍മയായിരുന്നു. സിംപാല എറിഞ്ഞ പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെയാണ് ജിതേഷ് ക്രീസിലെത്തിയത്. ജയത്തിലേക്ക് ഇന്ത്യക്ക് അപ്പോള്‍ 5 ഓവറില്‍ 96 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ജിതേഷ് തുടങ്ങിയത്. എന്നാല്‍ അടുത്ത രണ്ട് പന്തിലും റണ്ണെടുക്കാന്‍ ജിതേഷിനായില്ല. അവസാന പന്തില്‍ സിംഗിളെടുത്ത ജിതേഷ് സ്ട്രൈക്ക് നിലനിര്‍ത്തി. ഒട്ട്നീല്‍ ബാര്‍ട്‌മാന്‍ എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തിലും ജിതേഷിന് റണ്ണെടുക്കാനാവാഞ്ഞതോടെ സമ്മര്‍ദ്ദത്തിലായി. അടുത്ത പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ജിതേഷിന്‍റെ ബാറ്റില്‍ കൊള്ളാതിരുന്ന പന്ത് സ്റ്റംപില്‍ തട്ടുകയും ബെയ്‌ൽസിളകി വെളിച്ചം തെളിയുകയും ചെയ്തെങ്കിലും ബെയ്ൽസ് താഴെ വീഴാതിരുന്നതോടെ ഔട്ടാകാതെ രക്ഷപ്പെട്ടു. വീണുകിട്ടിയ ഭാഗ്യം ജിതേഷ് ശരിക്കും മുതലാക്കി.
ഓട്‌മാന്‍റെ അടുത്ത പന്തില്‍ ജിതേഷ് സിക്സര്‍ നേടി. അഞ്ചാം പന്ത് ബൗണ്ടറി കടത്തിയ ജിതേഷ് അവസാന പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തിയതോടെ മറുവശത്ത് 29 പന്തില്‍ 53 റണ്‍സുമായി തകര്‍ത്തടിച്ചിരുന്ന തിലക് വര്‍മക്ക് തുടര്‍ച്ചയായ 10 പന്തുകളില്‍ സ്ട്രൈക്ക് കിട്ടിയില്ല. പതിനേഴാം ഓവറിലെ ആദ്യ പന്തിലും ജിതേഷിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്തിലാണ് ജിതേഷ് സിംഗിളെടുത്ത് തിലക് വര്‍മക്ക് സ്ട്രൈക്ക് കൈമാറിയത്. ഇതോടെ നിര്‍ണായക സമയത്ത് തുടര്‍ച്ചയായി 12 പന്തുകള്‍ക്ക് ശേഷമാണ് തിലക് വര്‍മക്ക് സ്ട്രൈക്ക് ലഭിച്ചത്. ഇത് ഇന്ത്യക്ക് തിരിച്ചടിയാവുകയും ചെയ്തു.
പതിനെട്ടാം ഓവറില്‍ സിംപാലക്കെതിരെ രണ്ട് സിക്സര്‍ കൂടി നേടി ജിതേഷ് ആ ഓവറില്‍ തന്നെ 17 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. നേരത്തെ നിര്‍ഭാഗ്യം കൊണ്ട് വിക്കറ്റ് നഷ്ടമായ ഓട്മാനായിരുന്നു ജിതേഷിന്‍റെ ക്യാച്ചെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!