ഇതിഹാസങ്ങളെ പിന്നിലാക്കി ലീഡ്സില്‍ റെക്കോര്‍ഡ് അടിച്ചെടുത്ത് റൂട്ട്

Published : Aug 26, 2021, 10:46 PM IST
ഇതിഹാസങ്ങളെ പിന്നിലാക്കി ലീഡ്സില്‍ റെക്കോര്‍ഡ് അടിച്ചെടുത്ത് റൂട്ട്

Synopsis

ഇന്ത്യക്കെതിരായ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ലീഡ്സില്‍ റൂട്ട് അടിച്ചെടുത്തത്. ഏഴ് വീതം സെഞ്ചുറി നേടി സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും  രാഹുല്‍ ദ്രാവിഡിനെയും അലിസ്റ്റര്‍ കുക്കിനെയുമാമാണ് റൂട്ട് ഇന്ന് മറികടന്നത്.

ലീഡ്സ്: ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ പുതിയ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ടെസ്റ്റില്‍ ഇന്ത്യക്കെതിരെ എട്ടാം സെഞ്ചുറി നേടിയ റൂട്ട് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

ഇന്ത്യക്കെതിരായ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ലീഡ്സില്‍ റൂട്ട് അടിച്ചെടുത്തത്. ഏഴ് വീതം സെഞ്ചുറി നേടി സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും  രാഹുല്‍ ദ്രാവിഡിനെയും അലിസ്റ്റര്‍ കുക്കിനെയുമാമാണ് റൂട്ട് ഇന്ന് മറികടന്നത്. ഈ പരമ്പരയില്‍ റൂട്ട് നേടുന്ന മൂന്നാം സെഞ്ചുറിയാണിത്. ആദ്യ ടെസ്റ്റില്‍ 64, 109, രണ്ടാം ടെസ്റ്റില്‍ 180, 33, ലീഡ്‌സില്‍ 121 എന്നിങ്ങനെയാണ് റൂട്ടിന്റെ സ്‌കോര്‍.

ഇന്ത്യക്കെതിരെ കളിച്ച 41 ഇന്നിംഗ്‌സുകളില്‍ നിന്നാണ് റൂട്ട് എട്ട് സെഞ്ചുറി സ്വന്തമാക്കിയത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തമാക്കിയിരുന്നു. ആറ് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് റൂട്ട് ഇപ്പോള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍