ജോ റൂട്ട് 10 വര്‍ഷം കൂടി കളിക്കും, ടെസ്റ്റില്‍ 25000 റണ്‍സടിക്കും, വമ്പന്‍ പ്രവചനവുമായി സഹതാരം

Published : Jun 17, 2023, 05:05 PM IST
ജോ റൂട്ട് 10 വര്‍ഷം കൂടി കളിക്കും, ടെസ്റ്റില്‍ 25000 റണ്‍സടിക്കും, വമ്പന്‍ പ്രവചനവുമായി സഹതാരം

Synopsis

കഴിഞ്ഞ മാസം അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ 11000 റണ്‍സ് പിന്നിട്ട റൂട്ട് ടെസ്റ്റ് കരിയറിലെ 30-ാം സെഞ്ചുറിയാണ് ഇന്നലെ നേടിയത്. 145 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂട്ട് 152 പന്തില്‍ 118 റണ്‍സുമായി പുറത്താകാതെ നിന്നു.

ലണ്ടന്‍: ഇംഗ്ലണ്ട് താരം ജോ റൂട്ട് 10 വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമെന്നും ടെസ്റ്റില്‍ 25000ത്തോളം റണ്‍സടിക്കുമെന്നും പ്രവചിച്ച് സഹതാരം ജോണി ബെയര്‍സ്റ്റോ. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ റൂട്ട് 30-ാം ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നു. ആദ്യ ദിനത്തിലെ കളിക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റൂട്ട് ടെസ്റ്റില്‍ 25000 റണ്‍സടിക്കുമെന്ന് ബെയര്‍സ്റ്റോ പ്രവചിച്ചത്.

ഉജ്വലമായിരുന്നു റൂട്ടിന്‍റെ സെഞ്ചുറി. അദ്ദേഹത്തിന്‍റെ ഉയര്‍ത്തകളും താഴ്ചകളും അടുത്തു നിന്ന് കണ്ടിട്ടുള്ളയാളെന്ന നിലയിലും ഏറെനാളായി അടുത്ത് അറിയാവുന്ന വ്യക്തിയെന്ന നിലയിലും ഈ സെഞ്ചുറി അടുത്തു നിന്ന് കാണുന്നതില്‍പരം സന്തോഷമില്ല. അസാമാന്യ കളിക്കാരനും പ്രതിഭയുമാണ് റൂട്ട്. അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയുമൊരു 10 വര്‍ഷം കൂടി ബാക്കിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. 25000 ടെസ്റ്റ് റണ്‍സ് നേടാനുള്ള സാധ്യതയുമുണ്ട്. ഒരുപക്ഷെ 55-ാം വയസിലും റൂട്ട് കളി തുടര്‍ന്നേക്കാമെന്നും ബെയര്‍സ്റ്റോ തമാശയായി പറഞ്ഞു.

കഴിഞ്ഞ മാസം അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ 11000 റണ്‍സ് പിന്നിട്ട റൂട്ട് ടെസ്റ്റ് കരിയറിലെ 30-ാം സെഞ്ചുറിയാണ് ഇന്നലെ നേടിയത്. 145 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂട്ട് 152 പന്തില്‍ 118 റണ്‍സുമായി പുറത്താകാതെ നിന്നു. 176-5 എന്ന സ്കോറില്‍ പതറിയ ഇംഗ്ലണ്ടിനെ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം 121 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ട് ഉയര്‍ത്തി റൂട്ട് കരകയറ്റി. ഇംഗ്ലണ്ടിനായി 131 ടെസ്റ്റുകളില്‍ 11122 റണ്‍സടിച്ച റൂട്ടിന് ടെസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 15,921 റണ്‍സെന്ന എക്കാലത്തെയും റെക്കോര്‍ഡ് മറികടക്കാന്‍ ഇനി വേണ്ടത് 4799 റണ്‍സാണ്.

ക്രിക്കറ്റ് പിച്ചില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് അംബാട്ടി റായുഡു, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

2021നുശേഷം കളിച്ച 62 ഇന്നിംഗ്സുകളില്‍ 58.91 ശരാശരിയില്‍ 3299 റണ്‍സടിച്ച 32കാരനായ റൂട്ടിന് നിലവിലെ ഫോമില്‍ സച്ചിന്‍റെ റെക്കോര്‍ഡ് അനായാസം മറികടക്കാനാവും. കരിയറിലെ ആദ്യ 98 മത്സരങ്ങളില്‍ 17 സെഞ്ചുറി അടിച്ച റൂട്ട് അടുത്ത 33 മത്സരങ്ങളില്‍ നിന്ന് നേടിയത് 13 സെഞ്ചുറികളാണ്

PREV
Read more Articles on
click me!

Recommended Stories

സഞ്ജുവോ ജിതേഷോ, ഹര്‍ഷിതോ അര്‍ഷ്‌ദീപോ, പ്ലേയിംഗ് ഇലവന്‍റെ കാര്യത്തില്‍ ഗംഭീറിന് ആശയക്കുഴപ്പം
ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി