മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരങ്ങുന്ന സംസ്ഥാനത്തെ യുവാക്കള്‍ക്ക് പ്രചോദനമാണെന്നും സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാവാണ് ജഗന്‍ മോഹനെന്നും റായുഡു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഹൈദരാബാദ്: കഴിഞ്ഞ ഐപിഎല്ലോടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായുഡു മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയത്തിലേക്കില്ലെന്ന് റായുഡു പറഞ്ഞിരുന്നു.
എന്നാല്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ റായുഡു നിയമസഭാ തെരഞ്ഞെടുപ്പിലാണോ ലോക്സഭാ തെരഞ്ഞെടുപ്പിലാണോ മത്സരിക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരങ്ങുന്ന സംസ്ഥാനത്തെ യുവാക്കള്‍ക്ക് പ്രചോദനമാണെന്നും സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാവാണ് ജഗന്‍ മോഹനെന്നും റായുഡു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തീരുമാനം അനുസരിച്ചാവും താന്‍ മുന്നോട്ടുപോകുകയെന്നും റായുഡു വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പൊന്നൂരില്‍ നിന്നോ ഗുണ്ടൂരില്‍ നിന്നോ ആവും റായുഡു മത്സരിക്കുക. എന്നാല്‍ മചിലപട്ടണമാണ് റായുഡുവിന് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ മണ്ഡലമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മറ്റ് ചില ഉന്നത നേതാക്കളുടെ നിലപാട്.
ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാന്‍ കാരണം സെലക്ടറുടെ വ്യക്തിവൈരാഗ്യമെന്ന് അംബാട്ടി റായുഡു
ഐപിഎല്ലില്‍ നിന്ന് വിരമിച്ചെങ്കിലും അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്കാസ് സൂപ്പര്‍ കിംഗ്സിനുവേണ്ടി മത്സരിക്കാന്‍ ഒരുങ്ങുകയാണ് റായുഡു. ഫാപ് ഡൂപ്ലെസി, ഡെവോണ്ർ കോണ്‍വെ, മിച്ചല്‍ സാന്‍റ്നര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവരെല്ലാം ടെക്സാസ് സൂപ്പര്‍ കിംഗ്സിലുണ്ട്. 18 ദിവസം നീണ്ടു നില്‍ക്കുന്ന ടി20 ടൂര്‍ണമെന്‍റ് അടുത്ത മാസം 13നാണ് തുടങ്ങുക.
