അശ്വിന്‍റെ വീഡിയോയ്ക്ക് കമന്‍റുമായി അപ്രതീക്ഷിത അതിഥി; 'ഡേയ് നീയാ', മറുപടിയുമായി ഇന്ത്യൻ താരം

Published : Jan 26, 2023, 03:22 PM ISTUpdated : Jan 26, 2023, 03:23 PM IST
അശ്വിന്‍റെ വീഡിയോയ്ക്ക് കമന്‍റുമായി അപ്രതീക്ഷിത അതിഥി; 'ഡേയ് നീയാ', മറുപടിയുമായി ഇന്ത്യൻ താരം

Synopsis

ഇതിന് താഴെ ജോണി സിന്‍സ് കമന്‍റുമായി എത്തിയതോടെ ആരാധകര്‍ക്കും കൗതുകമായി. ഒട്ടേറെ പേരാണ് മറുപടി കമന്‍റുകള്‍ നല്‍കിയത്. പിന്നാലെ അശ്വിനും കമന്‍റുമായി എത്തി.

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍റെ വീഡിയോയക്ക് കമന്‍റുമായി പോണ്‍ താരം ജോണി സിൻസ്. അശ്വിനെ സ്നേഹിക്കുന്നവർ കൈ ഉയർത്തൂ എന്നാണ് ജോണി സിന്‍സ് യൂട്യൂബ് വീഡിയോയക്ക് കമന്‍റിട്ടത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫി ആരംഭിക്കുന്നതിന് മുന്നോടിയായി സുഹൃത്തുക്കളുമായി അശ്വിന്‍ പ്രിവ്യു വീഡിയോയാണ് ചെയ്തിരുന്നത്.

ഇതിന് താഴെ ജോണി സിന്‍സ് കമന്‍റുമായി എത്തിയതോടെ ആരാധകര്‍ക്കും കൗതുകമായി. ഒട്ടേറെ പേരാണ് മറുപടി കമന്‍റുകള്‍ നല്‍കിയത്. പിന്നാലെ അശ്വിനും കമന്‍റുമായി എത്തി. 'ഡേയ് നീയാ' എന്നാണ് തമിഴ്നാട്ടുകാരനായ അശ്വിന്‍ മറുപടിയിട്ടത്. എന്തായാലും ജോണിയുടെ കമന്‍റും അശ്വിന്‍റെ മറുപടിയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.

അതേസമയം, അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന സൂര്യകുമാര്‍ യാദവ് ആണ് ടെസ്റ്റ് ടീമിലെ പുതുമുഖം. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര ടീമിലില്ല. രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ഇഷാന്‍ കിഷനും കെ എസ് ഭരതുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍. രോഹിത് ശര്‍മക്ക് പുറമെ കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. അടുത്ത മാസം ഒമ്പതിന് നാഗ്പൂരിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. ആദ്യ രണ്ട് ടെസ്റ്റിനുശേഷം പരിക്കില്‍ നിന്ന് മോചിതനായി ബുമ്ര തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഴ വില്ലനായി, കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു, പോയിന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം, ആർസിബിയെ മറികടന്ന് പഞ്ചാബ് തലപ്പത്ത്
രഹാനെയുടെ ആ തീരുമാനം ഞെട്ടിച്ചു; കൊല്‍ക്കത്ത നായകനെതിരെ തുറന്നടിച്ച് അനിൽ കുംബ്ലെയും അശ്വിനും