
ആലപ്പുഴ: ആലപ്പുഴ അർത്തുങ്കൽ ബീച്ചിൽ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്സ്. അർത്തുങ്കൽ ക്രിക്കറ്റ് ക്ലബിന്‍റെ താരങ്ങൾക്ക് ഒപ്പമാണ് ജോണ്ടി ക്രിക്കറ്റ് കളിച്ചത്. ആലപ്പുഴയിൽ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ജോണ്ടി റോഡ്സ്. താമസിക്കുന്ന ഹോട്ടലിന് മുന്നില്‍വെച്ച് ബാറ്റും പന്തുമായി ഒരു കൂട്ടം യുവാക്കളെ കണ്ടതോടെ താരം അവര്‍ക്കൊപ്പം കളിക്കാനായി കൂടുകയായിരുന്നു.
ടിവിയില്‍ കളികണ്ട് ആരാധന തോന്നിയ താരത്തെ നേരില്‍ കണ്ടതിന്‍റെയും, കൂടെ ക്രിക്കറ്റ് കളിക്കാനായതിന്റെയും ഞെട്ടലിലാണ് ആലപ്പുഴയിലെ യുവാക്കള്‍. ആലപ്പുഴ ആര്‍ത്തുങ്കല്‍ ക്രിക്കറ്റ് ക്ലബ്ബിലാണ് ഇതിഹാസ താരം ജോണ്ടി റോഡ്‌സ് എത്തിയത്. ബുധനാഴ്ച വൈകീട്ട് ജോണ്ടി റോഡ്സ് ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ടിരുന്നു. കളിക്കാനായി നാളെ വരാമെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി.
ഇന്ന് രാവിലെ ജോണ്ടി സൈക്കിളിൽ അര്‍ത്തുങ്കല്‍ ബീച്ചിലേക്കെത്തി യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ പറത്തിയ സിക്സർ ജോണ്ടി ആലപ്പുഴയിലെ ബീച്ചിലും പുറത്തെടുത്തു. ഇതിഹാസ താരത്തോടൊപ്പം ക്രിക്കറ്റ് കളിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് അർത്തുങ്കൽ ക്രിക്കറ്റ് ക്ലബിന്‍റെ താരങ്ങൾ.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!