തലപുകഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്; പുത്തന്‍ വജ്രായുധം ഐപിഎല്‍ കളിക്കുന്നത് സംശയത്തില്‍

Published : Feb 25, 2023, 05:26 PM ISTUpdated : Feb 25, 2023, 05:30 PM IST
തലപുകഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്; പുത്തന്‍ വജ്രായുധം ഐപിഎല്‍ കളിക്കുന്നത് സംശയത്തില്‍

Synopsis

കഴിഞ്ഞ മിനി താരലേലത്തില്‍ 4.4 കോടി രൂപ മുടക്കിയാണ് 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജോഷ് ലിറ്റിലിനെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്

അഹമ്മദാബാദ്: ഐപിഎല്‍ 2023 സീസണിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിന് ആശങ്ക. അയര്‍ലന്‍ഡിന്‍റെ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റിലിന് പരിക്കേറ്റതോടെയാണിത്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ലിറ്റില്‍ പുറത്തായി. താരം ചികില്‍സയ്ക്കായി അയര്‍ലന്‍ഡിലേക്ക് മടങ്ങി. ഐപിഎല്ലിന്‍റെ തുടക്കത്തിലെ ചില മത്സരങ്ങള്‍ ജോഷ് ലിറ്റിലിന് നഷ്‌ടമാവാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കരാര്‍ ലഭിച്ച ആദ്യ അയര്‍ലന്‍ഡ് താരമാണ് ജോഷ് ലിറ്റില്‍. 

കഴിഞ്ഞ മിനി താരലേലത്തില്‍ 4.4 കോടി രൂപ മുടക്കിയാണ് 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജോഷ് ലിറ്റിലിനെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഇരുപത്തിമൂന്നുകാരനായ താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനായി കളിച്ചുവരികയായിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ചാമ്പ്യന്‍ഷിപ്പില്‍ പ്രിറ്റോറിയ ക്യാപ്‌സിനായി കളിക്കവേ താരം ഹാംസ്‌ട്രിംഗ് പരിക്കിന് വിധേയനായിരുന്നു. പരിക്ക് കൂടുതല്‍ ഗുരുതരമാകാന്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ലിറ്റില്‍ പിഎസ്‌എല്‍ പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയത് എന്നാണ് ക്രിക്കറ്റ് അയര്‍ലന്‍ഡ് നല്‍കുന്ന വിശദീകരണം. ബംഗ്ലാദേശിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ലിറ്റിലിന് ഐപിഎല്ലിന് മുമ്പുണ്ട്. ഇതില്‍ താരം കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. മാര്‍ച്ച് 18നാണ് ബംഗ്ലാദേശ്-അയര്‍ലന്‍ഡ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെ ഐപിഎല്‍ പതിനാറാം സീസണിന് തുടക്കമാവും.  

ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ശ്രീകര്‍ ഭരത്(വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്(വിദേശ താരം), ജോഷ് ലിറ്റില്‍(വിദേശ താരം), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍(വിദേശ താരം), മുഹമ്മദ് ഷമി, ദര്‍ശന്‍ നാല്‍കാണ്ഡെ, നൂര്‍ അഹമ്മദ്(വിദേശ താരം), ഉര്‍വില്‍ പട്ടേല്‍, റാഷിദ് ഖാന്‍(വിദേശ താരം), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിശ്രീനിവാസന്‍ സായ് കിഷോര്‍, സായ് സുന്ദരേശന്‍, പ്രദീപ് സാങ്‌വാന്‍, വിജയ് ശങ്കര്‍, മോഹിത് ശര്‍മ്മ, ശിവം മാവി, ശുഭ്‌മാന്‍ ഗില്‍, ഒഡീന്‍ സ്‌മിത്ത്(വിദേശ താരം), രാഹുല്‍ തെവാട്ടിയ, മാത്യൂ വെയ്‌ഡ്‌(വിദേശ താരം), കെയ്‌ന്‍ വില്യംസണ്‍(വിദേശ താരം), ജയന്ത് യാദവ്, യഷ് ദയാല്‍. 

കെ എല്‍ രാഹുല്‍ മാത്രമല്ല; ടീം സെലക്ഷനില്‍ ഇന്ത്യന്‍ ടീമിന് മൂന്ന് പ്രധാന തലവേദനകള്‍

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്