'കളി സമനിലയ്ക്ക് വേണ്ടിയല്ല, ജയിക്കാന്‍ തന്നെ'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് പേസര്‍ ജോഷ് ടംഗ്

Published : Jun 24, 2025, 03:26 PM IST
India vs England 1st Test

Synopsis

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നിർണായകമായ അവസാന ദിവസത്തേക്ക് കടക്കുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ 350 റൺസ് വേണം. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നിര്‍ണായകമായ അവസാന ദിവസത്തേക്ക് കടക്കുകയാണ്. 371 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ, ഇംഗ്ലണ്ടിന് മുന്നില്‍ വച്ചത്. പിന്നാലെ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. സാക് ക്രൗളി (12), ബെന്‍ ഡക്കറ്റ് (9) എന്നിവരാണ് ക്രീസിലുള്ളത്. അവസാന ദിനം പത്ത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 350 റണ്‍സ് വേണം. മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യക്കാണ് സാധ്യതയെന്ന് വ്യക്തമാക്കി കഴിഞ്ഞു.

എന്നാലിപ്പോള്‍ ഇംഗ്ലണ്ടിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് പേസര്‍ ജോഷ് ടംഗ്. അസാധ്യമായ വിജലക്ഷ്യമൊന്നുമല്ലെന്ന് ടംഗ് വ്യക്തമാക്കി. ''സമനിലയ്ക്ക് വേണ്ടിയല്ല മറിച്ച് വിജയത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഇതൊരു ഒരു അസാധ്യമായ ലക്ഷ്യമാണെന്ന് കരുതാന്‍ മാത്രം ഞങ്ങള്‍ക്ക് മുന്നില്‍ ഒരു കാരണവുമില്ല. വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാനാണ് ഞങ്ങള്‍ ഇറങ്ങുന്നത്. സമനിലയ്ക്കായി കളിക്കേണ്ട സാഹചര്യമില്ല. ലഞ്ചിന് ശേഷം സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകും. ഏത് വലിയ സ്‌കോറും പിന്തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.'' ടംഗ് പറഞ്ഞു.

ലീഡ്‌സില്‍ അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ഒരു ലക്ഷ്യം ഇതുവരെ വിജയകരമായി പിന്തുടര്‍ന്നിട്ടില്ല. 1948-ല്‍ ഡോണ്‍ ബ്രാഡ്മാന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ടീം ആറ് ദിവസത്തെ ടെസ്റ്റ് മത്സരത്തില്‍ 404 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബ്രാഡ്മാന്‍ 173 റണ്‍സുമായി പുറത്താകാതെ നിന്നു. ആധുനിക ക്രിക്കറ്റില്‍ 2019ലെ ആഷസില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ബെന്‍ സ്റ്റോക്‌സ് ഇന്നിംഗ്‌സിന്റെ സഹായത്തോടെ ഇംഗ്ലണ്ട് മറികടന്നിരുന്നു. ലീഡ്‌സില്‍ അഞ്ച് ദിവസ ടെസ്റ്റില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് വിജയമാണിത്.

ഇതിനിടെയാണ് ഇന്ത്യക്കാണ് സാധ്യതയെന്ന് ബ്രോഡ് വ്യക്തമാക്കിയത്. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി കളി സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് 10 അവസരങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ എന്ന് ബ്രോഡ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പുതിയ പന്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി മറികക്കുകയെന്നുള്ളത് ഇംഗ്ലണ്ടിന് നിര്‍ണായകമായിരിക്കും. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതലെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് 10 അവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കേണ്ടതുള്ളൂ, ക്യാച്ചുകള്‍ എടുത്താല്‍ മാത്രം ഇന്ത്യക്ക് വിജയിക്കാം.'' ബ്രോഡ് സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്