രാഹുലിന് സെഞ്ചുറി; സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി മുന്‍നിര താരങ്ങള്‍

By Web TeamFirst Published Jul 21, 2021, 10:06 AM IST
Highlights

150 പന്ത് നേരിട്ട രാഹുല്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 101 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. 75 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ കെ എല്‍ രാഹുലിന് സെഞ്ച്വറി. കൗണ്ടി സെലക്റ്റ് ഇലവനെതിരെ ഒന്നാം ദിവസം കളിനിര്‍ത്തുമ്പോ ഇന്ത്യ ഒമ്പതിന് വിക്കറ്റിന് 306 റണ്‍സ് എന്ന നിലയിലാണ്. 150 പന്ത് നേരിട്ട രാഹുല്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 101 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. 75 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

നാലിന് വിക്കറ്റിന് 107 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ രാഹുലും ജഡേജയും ചേര്‍ന്ന് കരകയറ്റി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 107 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. പൂജാരയ്ക്ക് പുറമെ രോഹിത് ശര്‍മ (9), മായങ്ക് (28), ഹനുമ വിഹാരി (24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീടായിരുന്നു രാഹുല്‍- ജഡേജ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. 

രാഹുല്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ ഷാര്‍ദുല്‍ താക്കൂര്‍ (20), അക്‌സര്‍ പട്ടേല്‍ (0), ഉമേഷ് യാദവ് (12) എന്നിവരും പവലിയനില്‍ തിരിച്ചെത്തി. അവസാനങ്ങളില്‍ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ ജഡേജയും പവലിയനില്‍ തിരിച്ചെത്തി. ജസ്പ്രീത് ബുമ്ര (3), മുഹമ്മദ് സിറാജ് (1) എന്നിവരാണ് ക്രീസില്‍. ഇന്ത്യന്‍ താരങ്ങളായ ആവേഷ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ എതിര്‍ ടീമിലാണ് കളിച്ചത്. 

കൊവിഡ് ബാധിതനായ റിഷഭ് പന്ത് ഇല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറും രാഹുലാണ്. വൃദ്ധിമാന്‍ സാഹ ഐസൊലേഷനിലായ സാഹചര്യത്തിലാണിത്. വിരാട് കോലി, അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു.

click me!