ആ വിടവ് നികത്താനാവില്ല; ധോണിയുമായുള്ള താരതമ്യത്തെ കുറിച്ച് കെ എല്‍ രാഹുല്‍

By Web TeamFirst Published Apr 28, 2020, 10:47 AM IST
Highlights

ധോണി ടീമില്‍ നിന്ന് അവധിയെടുത്തതും രാഹുലിന് അവസരം വന്നു. വിക്കറ്റിന് പിന്നിലും മുന്നിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ രാഹുലിനെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
 

ബംഗളൂരു: അടുത്തിടെയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കെ എല്‍ രാഹുല്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പറായത്. ഋഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ മോശം പ്രകടനം പുറത്തെടുപ്പോഴാണ് രാഹുലിനോട് വിക്കറ്റ് കീപ്പറുടെ വേഷം കൂടി ചെയ്യാന്‍ പറഞ്ഞത്. ധോണി ടീമില്‍ നിന്ന് അവധിയെടുത്തതും രാഹുലിന് അവസരം വന്നു. വിക്കറ്റിന് പിന്നിലും മുന്നിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ രാഹുലിനെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മെസിയോ റൊണാള്‍ഡോയോ അല്ല; യഥാര്‍ത്ഥ 'GOAT'; ആരെന്ന് പ്രഖ്യപിച്ച് മൗറീഞ്ഞോ

ഇപ്പോള്‍ അവിചാരിതമായി വന്ന വിക്കറ്റ് കീപ്പര്‍ ജോലിയെ കുറിച്ച് സംസാരിക്കുകയാണ് കെ എല്‍ രാഹുല്‍. ധോണിയുടെ വിടവ് നികത്താന്‍ ഞാന്‍ പ്രാപ്തനല്ലെന്നാണ് രാഹുല്‍ പറയുന്നത്. താരം തുടര്‍ന്നു... ''ക്രിക്കറ്റ് പിന്തുടരുന്നവര്‍ക്ക് അറിയാം ഞാന്‍ വിക്കറ്റ് കീപ്പര്‍ നിന്നിട്ടുണ്ടെന്നുള്ള കാര്യം. ഐപിഎല്ലിലും കര്‍ണാടകയ്ക്ക് വേണ്ടിയും ഞാന്‍ കീപ്പ് ചെയ്തിട്ടുണ്ട്. വിക്കറ്റ് കീപ്പങ്ങുമായിട്ടുള്ള ബന്ധം കൈവിട്ടിട്ടില്ലായിരുന്നു. ടീം ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ തയ്യാറായിട്ടാണ് നില്‍ക്കുന്നത്. വിക്കറ്റ് കീപ്പിങ്ങായാലും അത് ആസ്വദിച്ച് ചെയ്യുന്നു. 

കൊവിഡ് കാലത്തിനുശേഷം ഫുട്‌ബോളില്‍ വലിയ മാറ്റത്തിനൊരുങ്ങി ഫിഫ

എന്നാല്‍ രാജ്യത്തിന് വേണ്ടി കീപ്പ് ചെയ്യുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ട്. കാരണം കാണികള്‍ തന്നെ. കീപ്പിങ്ങിനിടെ ചെറിയൊരു പിഴവ് പറ്റിയാല്‍ പോലും കാണികള്‍ കരുതും നിങ്ങള്‍ക്ക് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന്്. അവര്‍ പരിഹസിക്കാനും കൂവി വിളിക്കാനും തുടങ്ങും. ശരിയാണ് ഒരിക്കലും ധോണിക്ക് പകരമാവാന്‍ എനിക്ക് സാധിക്കില്ല. അദ്ദേഹം ഇതിഹാസമാണ്. ധോണി ബാക്കിവച്ചുപോയ വിടവ് വലുതാണ്.'' രാഹുല്‍ പറഞ്ഞുനിര്‍ത്തി.

click me!