ലണ്ടന്‍: ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിയാണോ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെ എക്കാലത്തെയും മികച്ച താരം(Greatest of All Time-GOAT) എന്ന തര്‍ക്കത്തിന് പുതിയൊരു മറുപടിയുമായി ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോ. സ്വന്തം നാട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പകരം മറ്റൊരു റൊണാള്‍ഡോയ്ക്ക് പകരം മറ്റൊരു റൊണാള്‍ഡോയെ ആണ് മൗറീഞ്ഞോ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തത്. ബ്രസീലിന്റെ സൂപ്പര്‍ താരമായിരുന്ന റൊണാള്‍ഡോയെ.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലിയോണല്‍ മെസിക്കും 15 വര്‍ഷത്തോളം നീണ്ട കരിയറുണ്ടെന്നും എന്നാല്‍ ഇത്രയും കാലം കളിക്കാനായിരുന്നെങ്കില്‍ റൊണാള്‍ഡോയെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നുവെന്നും മൗറീഞ്ഞോ പറഞ്ഞു. പ്രതിഭയിലും കഴിവിലും റൊണാള്‍ഡോയെ മറികടക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ല. ബോബി റോബ്സണൊപ്പം ബാഴ്സലോണയിലായിരുന്നപ്പോള്‍ ഞാന്‍ റൊണാള്‍ഡോയെ കണ്ടിട്ടുണ്ട്. അന്നേ ഞാന്‍ തരിച്ചറിഞ്ഞിരുന്നു, ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരനാണ് റൊണാള്‍ഡോ എന്ന്-മൗറീഞ്ഞോ പറഞ്ഞു.

Also Read:മെസ്സിയോ റൊണാള്‍ഡൊയോ 'GOAT'; ആ ചോദ്യത്തിന് ഉത്തരം നല്‍കി ഛേത്രി

പരിക്കുകളാണ് റൊണാള്‍ഡോയുടെ കരിയര്‍ നശിപ്പിച്ചത്. പരിക്കുകളില്ലായിരുന്നെങ്കില്‍ അദ്ദേഹം എത്രയോ നേട്ടങ്ങള്‍ സ്വന്തമാക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പരിക്കുകള്‍ ഇത്രമാത്രം വേട്ടയാടിയിട്ടും റൊണാള്‍ഡോയുടെ ക്ലബ്, രാജ്യാന്തര കരിയര്‍ നേട്ടങ്ങള്‍ അനുപമമാണ്. രണ്ട് തവണ ലോകകപ്പ് ഉയര്‍ത്തിയ(1994-2002) ബ്രസീല്‍ ടീം അഗമായ റൊണാള്‍ഡോ, 1998ല്‍ ലോകകപ്പില്‍ റണ്ണറപ്പായ ടീമിലും കളിച്ചു. കോപ്പ അമേരിക്കയിലും രണ്ട് തവണ(1997-1990) കിരീടം നേടി.

Also Read:മെസ്സിയോ റൊണാള്‍ഡോയോ, ആരാണ് ശരിക്കും 'ഗോട്ട്'; തുറന്നുപറഞ്ഞ് കക്ക

അറ്റ്ലാന്റ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ബ്രസീല്‍ ടീമില്‍ കളിച്ച റൊണാള്‍ഡോ പിഎസ്‌വി ഐന്തോവന്‍, ബാഴ്സലോണ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്കായും പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കി. 1997ലും 2002ലും മികച്ച കളിക്കാരനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരവും റൊണാള്‍ഡൊ സ്വന്തമാക്കിയിരുന്നു. മെസി ആറ് തവണയും റൊണാള്‍ഡോ അഞ്ച് തവണയും ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും ക്ലബ്ബ് തലത്തില്‍ അനുപമമായ റെക്കോര്‍ഡുണ്ടെങ്കിലും ലോകകപ്പ് നേട്ടം ഇതുവരെ സ്വന്തമാക്കാനായിട്ടില്ല.