വിക്കറ്റ് നേട്ടം അമിതമായി ആഘോഷിച്ചു; കഗിസോ റബാദയ്ക്ക് ഒരു ടെസ്റ്റില്‍ വിലക്ക്- വീഡിയോ

Published : Jan 17, 2020, 08:05 PM IST
വിക്കറ്റ് നേട്ടം അമിതമായി ആഘോഷിച്ചു; കഗിസോ റബാദയ്ക്ക് ഒരു ടെസ്റ്റില്‍ വിലക്ക്- വീഡിയോ

Synopsis

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയ്ക്ക് വിലക്ക്. രണ്ടാം ടെസ്റ്റില്‍ അമിതമായ രീതിയില്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചതുകൊണ്ടാണ് താരത്തിന് ഒരു ടെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയത്.

പോര്‍ട്ട് എലിസബത്ത്: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയ്ക്ക് വിലക്ക്. രണ്ടാം ടെസ്റ്റില്‍ അമിതമായ രീതിയില്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചതുകൊണ്ടാണ് താരത്തിന് ഒരു ടെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ വിക്കറ്റ് നഷ്ടമായപ്പോഴായിരുന്നു റബാദയുടെ ആഘോഷം.

റബാദയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു താരം. പിന്നാലെ ക്രീസിനടുത്തേക്ക് അലറിവിളിച്ച് ഓടിയടുത്താണ് റബാദ വിക്കറ്റ് ആഘോഷം നടത്തിയത്. എന്നാല്‍ റൂട്ടിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ റബാദ ഒന്നും ചെയ്തിരുന്നില്ല.

റബാദയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. വിലക്ക് അനാവശ്യമായിരുന്നുവെന്നാണ് ഒരു കൂട്ടരുടെ വാദം. വെര്‍ണോന്‍ ഫിലാന്‍ഡറെ അധിക്ഷേപിച്ച ജോസ് ബട്‌ലര്‍ക്കില്ലാത്ത വിലക്ക് എന്തിനാണ് റബാദയ്‌ക്കെന്നും ചിലര്‍ ചോദിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
'ലോകകപ്പ് നേടിയത് പോലെ'; പാകിസ്ഥാന്റെ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേട്ടം ഇസ്ലാമാബാദില്‍ ആഘോഷമാക്കി ആരാധകര്‍