ഉമര്‍ അക്മല്‍ ഇവരെ മാതൃകയാക്കണം; മൂന്ന് ഇന്ത്യന്‍ താരങ്ങളെ പേരെടുത്ത് പറഞ്ഞ് കമ്രാന്‍

Published : Apr 29, 2020, 06:30 PM IST
ഉമര്‍ അക്മല്‍ ഇവരെ മാതൃകയാക്കണം; മൂന്ന് ഇന്ത്യന്‍ താരങ്ങളെ പേരെടുത്ത് പറഞ്ഞ് കമ്രാന്‍

Synopsis

മാധ്യമങ്ങള്‍ പറയുന്നത് പോലെ ഉമര്‍ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ വൈകയെന്നത് സത്യമാണ്. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ ശിക്ഷ കടുപ്പമേറിയതാണ്.  

കറാച്ചി: ഉമര്‍ അക്മല്‍ ഇന്ത്യന്‍ താരങ്ങളെ മാതൃകയാക്കണമെന്ന് സഹോദരന്‍ കമ്രാന്‍ അക്മല്‍. കഴിഞ്ഞ ദിവസമാണ് ഉമറിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി മൂന്ന് വര്‍ഷത്തേക്ക് വിലക്കിയത്. വാതുവെപ്പുകാര്‍ സമീപിച്ചകാര്യം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ഇതിന് പിന്നാലെ കമ്രാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കൗ കോര്‍ണര്‍ ക്രോണിക്കിള്‍സ് വിത്ത് ചന്ദ്രേഷ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു കമ്രാന്‍. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ തുടര്‍ന്നു... ''മാധ്യമങ്ങള്‍ പറയുന്നത് പോലെ ഉമര്‍ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ വൈകയെന്നത് സത്യമാണ്. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ ശിക്ഷ കടുപ്പമേറിയതാണ്. ഉമറിന് പിന്തുണ വേണമായിരുന്നു. ഉമര്‍ തെറ്റുകളില്‍ നിന്ന് പഠിക്കുകയാണ് വേണ്ടത്. ഉമര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹം തയ്യാറാവണം. 

സെവാഗിനെക്കാള്‍ പ്രതിഭയുണ്ടായിരുന്നു പക്ഷെ, ബുദ്ധിയില്ലാതെ പോയി; പാക് താരത്തെക്കുറിച്ച് അക്തര്‍

ഉമര്‍ ഇപ്പോഴും ചെറുപ്പമാണ് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ നോക്കൂ. അദ്ദേഹം മുന്‍കാലങ്ങളില്‍ മറ്റൊരാളായിരുന്നു. അവിടെ നിന്നയാള്‍ ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി മാറി. പാക് താരം ബാബര്‍ അസമും കോലിയില്‍ നിന്ന് വ്യത്യസ്ഥനല്ല.

എം എസ് ധോണിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും മറ്റു ഉദാഹരണങ്ങളാണ്. ധോണിയെ എത്ര തന്‍മയത്വത്തോടെയാണ് ടീമിനെ നയിച്ചതെന്ന് നോക്കൂ. സച്ചിന്‍, ഇന്നേവരെ ഒരു വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടില്ല. ഇത്തരം താരങ്ങളെ നോക്കി പഠിക്കുകയാണ് ഉമര്‍ ചെയ്യേണ്ടത്.'' കമ്രാന്‍ പറഞ്ഞു. 

കൊവിഡില്‍ നിന്ന് മുക്തി നേടാനാവാതെ ഡിബാല; നാലാം തവണയും പരിശോധനഫലം പോസിറ്റീവ്

കഴിഞ്ഞ ഉമറിന് നല്‍കിയ ശിക്ഷ കടുത്തുപോയെന്നും കമ്രാന്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തെ വിലക്ക് കടുപ്പമേറിയതാണെന്നും മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഉമറിന് മാത്രം കടുത്ത ശിക്ഷയും ലഭിച്ചുവെന്നാണ് കമ്രാന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കാം, ഇഷാന്‍ കിഷന്‍ ഓപ്പണറാകും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ