ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ..? സംശയങ്ങള്‍ക്ക് മറുപടിയുമായി കപില്‍ ദേവ്

By Web TeamFirst Published Feb 3, 2020, 4:08 PM IST
Highlights

ദീര്‍ഘകാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലന്‍ഡിനോട് പരായപ്പെട്ട് ഇന്ത്യ പുറത്തായശേഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല.

ദില്ലി: ദീര്‍ഘകാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലന്‍ഡിനോട് പരായപ്പെട്ട് ഇന്ത്യ പുറത്തായശേഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിട്ട് ആറ് മാസം കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമൊ അതോ വിരമിക്കുന്നമൊ എന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

മുന്‍ താരങ്ങളില്‍ പലരും ധോണിയുടെ ഭാവി തീരുമാനത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ സെലക്റ്റര്‍മാര്‍ക്ക് പോലും അദ്ദേഹം പിടികൊടുത്തിട്ടില്ല. അടുത്തിടെ ഇന്ത്യന്‍ പരിശീലകന്‍ ശാസ്ത്രി പറഞ്ഞത് ധോണിയുടെ ഐപിഎല്‍ പ്രകടനം പരിശോധിക്കുമെന്നാണ്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താല്‍ അദ്ദേഹത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരഗണിക്കുമെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ ധോണിയുടെത തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.

ഇത്രയും കാലം കളിക്കാതിരുന്നതുകൊണ്ട് തന്നെ ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവിന് സാധ്യത കുറവാണെന്ന് കപില്‍ദേവ് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ധോണി ഇത്രയും കാലം കളിക്കാതിരിക്കുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇത്രയും കാലം ക്രിക്കറ്റ് കളിക്കാതിരിക്കുന്നത് കൊണ്ട് അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സാധ്യത കുറവാണ്. 

ഐപിഎല്ലില്‍ ധോണിയുടെ പ്രകടനം വിലയിരുത്തപ്പെടേണ്ടതുണ്ട്. ടീമിന് ഗുണമുണ്ടാവുന്ന തീരുമാനം സെലക്റ്റര്‍മാര്‍ സ്വീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.'' കപില്‍ പറഞ്ഞുനിര്‍ത്തി.

click me!