ഭുവി ഒരുപാട് കാലം പന്തെറിയും, എന്നാല്‍ ബുംറ അങ്ങനെ അല്ല; വെളിപ്പെടുത്തലുമായി കപില്‍ ദേവ്

Published : Nov 27, 2019, 03:27 PM ISTUpdated : Nov 27, 2019, 03:51 PM IST
ഭുവി ഒരുപാട് കാലം പന്തെറിയും, എന്നാല്‍ ബുംറ അങ്ങനെ അല്ല; വെളിപ്പെടുത്തലുമായി കപില്‍ ദേവ്

Synopsis

പരിക്ക് കാരണം അടുത്തകാലത്തൊന്നും ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പര ബുംറയ്ക്ക് നഷ്ടമായിരുന്നു.  

ദില്ലി: പരിക്ക് കാരണം അടുത്തകാലത്തൊന്നും ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പര ബുംറയ്ക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ ബുംറയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.

താരത്തിന്റെ പരിക്കും ബൗളിങ് ആക്ഷനും തമ്മില്‍ ബന്ധമുണ്ടെന്ന് കപില്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ബുംറയുടെ ബൗളിങ് ആക്ഷന്‍ പരിക്ക് ക്ഷണിച്ചുവരുത്തുന്ന രീതിയിലുള്ളതാണ്. പന്തെറിയുമ്പോള്‍ ശരീരത്തെക്കാള്‍ കൂടുതല്‍ കൈ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. സാങ്കേതികമായി പറഞ്ഞാല്‍ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ് ആക്ഷന്‍ കൂടുതല്‍ കാലം ബോള്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ളതാണ്. 

ഒരാള്‍ മികച്ച ബൗളറാകുന്നത് പന്തെറിയുമ്പോള്‍ ഫീല്‍ഡ് തയ്യാറാക്കുമ്പോഴാണ്. നായകനെ സംബന്ധിച്ചടത്തോളം ഒരു ബൗളര്‍ക്കനുസരിച്ചുള്ള ഫീല്‍ഡിംഗ് തയ്യാറാക്കാന്‍ പരിമിതികളുണ്ട്.'' കപില്‍ പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്ലേ ഓഫിലെത്താൻ ഗുജറാത്തിന് 72% സാധ്യത,തോറ്റിട്ടും രാജസ്ഥാന് 80% സാധ്യത, സഞ്ജുവിന്‍റെ ചെന്നൈക്ക് ചങ്കിടിപ്പ്, മുംബൈക്കും ലക്നൗവിനും നിരാശ
ഇന്ന് സൂപ്പർ സൺ‍ഡേ; പ്ലേ ഓഫ് സ്വപ്നവുമായി സഞ്ജുവിന്‍റെ ചെന്നൈ, ഉറപ്പിക്കാൻ ബെംഗളൂരു, ജീവന്‍ നലിനിർത്താൻ ലക്നൗവും മുംബൈയും