ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി

Published : Nov 27, 2019, 01:30 PM IST
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി

Synopsis

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ന്യൂസലന്‍ഡിന് കനത്ത തിരിച്ചടി. പേസര്‍ ട്രന്റ് ബോള്‍ട്ട്, ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഹോം എന്നിവരുടെ സേവനം രണ്ടാം ടെസ്റ്റില്‍ ലഭിക്കില്ല. പരിക്കാണ് ഇരുവര്‍ക്കും വിനയായത്.  

ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ന്യൂസലന്‍ഡിന് കനത്ത തിരിച്ചടി. പേസര്‍ ട്രന്റ് ബോള്‍ട്ട്, ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഹോം എന്നിവരുടെ സേവനം രണ്ടാം ടെസ്റ്റില്‍ ലഭിക്കില്ല. പരിക്കാണ് ഇരുവര്‍ക്കും വിനയായത്. ഡാരല്‍ മിച്ചല്‍, ടോഡ് ആസ്ട്‌ലേ, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ആദ്യ ടെസ്റ്റില്‍ പേശികള്‍ക്കേറ്റ പരിക്കാണ് ഇരുവര്‍ക്കും വിനയായത്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിനും 65 റണ്‍സിനും ജയിച്ചിരുന്നു. ഇരു താരങ്ങളും ഇനി ഓസ്‌ട്രേലിയയ്‌ക്കെതിരയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് മാത്രമേ പരിഗണിക്കപ്പെടുകയുള്ളു.

ന്യൂസിലന്‍ഡ് ടീം: ടോം ലാഥം, ജീത് റാവല്‍, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, ടോം ബ്ലന്‍ഡല്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ഡാരില്‍ മിച്ചല്‍, ടോഡ് ആസ്റ്റലെ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

38.3 ഓവറില്‍ 501 റണ്‍സ്! എന്തിനാണിത്തരം പിച്ചുകള്‍? ബൗളർമാർക്ക് റോള്‍ വേണ്ടേ?
തലയില്‍ കൈ വെച്ചവർ കയ്യടിച്ചു; വീണ്ടുമൊരു സഞ്ജു സാംസണ്‍ കംബാക്ക്