ലോകകപ്പിലെ അത്ഭുത ടീമിനെയും സെമി ഫൈനലിസ്റ്റുകളെയും പ്രവചിച്ച് കപില്‍ ദേവ്

By Web TeamFirst Published May 8, 2019, 5:49 PM IST
Highlights

ഈ ടൂര്‍ണമെന്റില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ള രണ്ട് ടീമുകളാണ് വെസ്റ്റ് ഇന്‍ഡീസും ന്യൂസിലന്‍ഡുമെന്നും കപില്‍ പറഞ്ഞു. ഹര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ കപില്‍ അദ്ദേഹത്തിന് മേല്‍ അമിതസമ്മര്‍ദ്ദമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കമമെന്നും ചൂണ്ടിക്കാട്ടി.

ദില്ലി: ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തുമെന്ന് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകന്‍ കപില്‍ ദേവ്. യുവത്വവും ധോണിയെയും കോലിയെയും പോലുള്ള പരിചയസമ്പന്നരും ഒത്തുചേരുന്ന ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും കപില്‍ പറഞ്ഞു.ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളാവും സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകളെന്ന് പറഞ്ഞ കപില്‍ സെമിയിലെ ഒരു സ്ഥാനത്തിനായി പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും കടുത്ത പോരാട്ടത്തിലേര്‍പ്പെടേണ്ടിവരുമെന്നും വ്യക്തമാക്കി.

ഈ ടൂര്‍ണമെന്റില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ള രണ്ട് ടീമുകളാണ് വെസ്റ്റ് ഇന്‍ഡീസും ന്യൂസിലന്‍ഡുമെന്നും കപില്‍ പറഞ്ഞു. ഹര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ കപില്‍ അദ്ദേഹത്തിന് മേല്‍ അമിതസമ്മര്‍ദ്ദമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കമമെന്നും ചൂണ്ടിക്കാട്ടി.

യുവതാരമായ ഹര്‍ദ്ദികിനെ അദ്ദേഹത്തിന്റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഈ സമയം അദ്ദേഹത്തെ ആരുമായി താരതമ്യം ചെയ്യേണ്ടെന്നും കപില്‍ പറഞ്ഞു. ബൂമ്രയും ഷമിയും ഭുവനേശ്വര്‍ കുമറും അടങ്ങുന്ന ഇന്ത്യയുടെ പേസ് നിര കരുത്തുറ്റതാണെന്നും കപില്‍ പറഞ്ഞു. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

click me!