
വഡോദര: വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ കര്‍ണാടയ്ക്ക് മോശം തുടക്കം. വഡോദര, കൊടാംബി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തിട്ടുണ്ട്. സ്മരണ്‍ രവിചന്ദ്രന്‍ (26), കൃഷ്ണന്‍ ശ്രീജിത്ത് (16) എന്നിവരാണ് ക്രീസില്‍. ദേവ്ദത്ത് പടിക്കല്‍ (8), അനീഷ് കെ വി (23), മായങ്ക് അഗര്‍വാള്‍ (31) എന്നിവരുടെ വിക്കറ്റുകളാണ് കര്‍ണാടയ്ക്ക് നഷ്ടമായത്. നചികേത് ഭുതെ രണ്ട് വിക്കറ്റ് വീവ്ത്തി. യാഷ് താക്കൂറിന് ഒരു വിക്കറ്റുണ്ട്.
ആറാം ഓവറില്‍ തന്നെ ദേവ്ദത്തിന്റെ വിക്കറ്റ് കര്‍ണാടയ്ക്ക് നഷ്ടമായി. യഷിന്റെ പന്തില്‍ ധ്രുവ് ഷോറെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഇടങ്കയ്യന്‍ മടങ്ങുന്നത്. പിന്നീട് അനീഷ് - മായങ്ക് സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. ഭുതെയുടെ പന്തില്‍ അനീഷ് പുറത്തായതോടെ കൂട്ടുകെട്ടിന് അവസാനമായി. പിന്നാലെ മായങ്കിനെ നഷ്ടമായത് കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയായി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. ഭുതെ തന്നെയാണ് മായങ്കിനെ മടക്കിയത്. ഇതോടെ 14.3 ഓവറില്‍ മൂന്നിന് 67 എന്ന നിലയിലായി കര്‍ണാടക.
ചര്‍ച്ച തുടരുന്നു, കാത്തിരിപ്പ് തുടരുന്നു! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകും
നേരത്തെ ഹരിയാനയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കര്‍ണാടക സെമിയില്‍ കടന്നത്. വിദര്‍ഭ, മഹാരാഷ്ട്രക്കെതിരെ 69 റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു. ഇരു ടീമുകളും പ്ലേയിംഗ് ഇലവന്‍ അറിയാം.
കര്‍ണാടക: മായങ്ക് അഗര്‍വാള്‍ (കര്‍ണാടക), ദേവദത്ത് പടിക്കല്‍, അനീഷ് കെ.വി, സ്മരണ്‍ രവിചന്ദ്രന്‍, കൃഷ്ണന്‍ ശ്രീജിത്ത് (വിക്കറ്റ് കീപ്പര്‍), അഭിനവ് മനോഹര്‍, ശ്രേയസ് ഗോപാല്‍, ഹാര്‍ദിക് രാജ്, പ്രസിദ് കൃഷ്ണ, വാസുകി കൗശിക്, അഭിലാഷ് ഷെട്ടി.
വിദര്‍ഭ: ധ്രുവ് ഷോറെ, യാഷ് റാത്തോഡ്, കരുണ് നായര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ശുഭം ദുബെ, അപൂര്‍വ് വാംഖഡെ, ഹര്‍ഷ് ദുബെ, നചികേത് ഭൂട്ടെ, യാഷ് കദം, ദര്‍ശന്‍ നല്‍കണ്ടെ, യാഷ് താക്കൂര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!