
പല്ലേകെലെ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 291 റണ്‍സെടുത്തിട്ടുണ്ട്. ദിമുത് കരുണാരത്‌നെ (118), ലാഹിരു തിരിമാനെ (131 ബാറ്റിങ്) എന്നിവരുടെ സെഞ്ചുറിയാണ് ശ്രീലങ്കയെ ആദ്യദിനം മികച്ച നിലയിലേക്ക് നയിച്ചത്. തിരിമാനെയ്‌ക്കൊപ്പം ഒഷാഡ ഫെര്‍ണാണ്ടോയാണ് (40) ക്രീസില്‍. ഷൊറിഫുള്‍ ഇസ്ലാമാണ് ലങ്കയ്ക്ക് വിക്കറ്റ് വീഴ്ത്തിയത്.
ഓപ്പണിംഗ് വിക്കറ്റില്‍ 209 റണ്‍സാണ് ഇരുവുരം കൂട്ടിച്ചേര്‍ത്തത്. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്‍ കരുണാരത്‌നെയുടെ ഇന്നിങ്‌സ്. ഷൊറിഫുളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് കരുണാരത്‌നെ മടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ കരുണാരത്‌നെ ഇരട്ട സെഞ്ചുറി നേടിയിരുന്നു. തിരിമാനെ ഇതുവരെ 14 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.
രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 541 റണ്‍സാണ് ബംഗ്ലാദേശ് നേടിയിരുന്നത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക എട്ടിന് 648 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ രണ്ടിന് 100 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!