
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ സൂപ്പര്‍ താരങ്ങളെപ്പോലെതന്നെ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ് ടീം ഉടമ കാവ്യ മാരനും. ഹൈദരാബാദിന്‍റെ വിജയങ്ങള്‍ക്കൊപ്പം തുള്ളിച്ചാടുന്ന കാവ്യയെയും തോല്‍വിയില്‍ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയെയും ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്.
ഹോം ഗ്രൗണ്ടില്‍ ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തിനിറങ്ങിയപ്പോഴും ഗ്യാലറിയില്‍ കാവ്യ തന്നെയായിരുന്നു പ്രധാന താരം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 206 റണ്‍സിലൊതുക്കിയപ്പോള്‍ ഹൈദരാബാദിന്‍റെ ബിഗ് ഹിറ്റര്‍മാര്‍ ആര്‍സിബിയുടെ ദുര്‍ബല ബൗളിംഗ് നിരക്കെതിരെ അനായാസം ജയിക്കുമെന്നായിരുന്നു ഹൈദരാബാദ് ആരാധകരെപ്പോലെ കാവ്യയുടെയും പ്രതീക്ഷ.
പ്രമുഖ താരങ്ങളാരുമില്ല, 'ബി' ടീമുമായി ഇറങ്ങിയിട്ടും ബാബറിന്‍റെ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ്
എന്നാല്‍ ആദ്യ ഓവറില്‍ തന്നെ തകര്‍ത്തടിക്കുന്ന ട്രാവിസ് ഹെഡിനെ വില്‍ ജാക്സ് മടക്കിയതോടെ കാവ്യയുടെ മുഖത്തെ ചിരി മാഞ്ഞു. പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാന്‍ നോക്കിയ അഭിഷേക് ശര്‍മയും ഏയ്ഡൻ മാര്‍ക്രവും നിതീഷ് റെഡ്ഡിയും ഹെന്‍റിച്ച് ക്ലാസനും ഷഹബാസ് അഹമ്മദുമെല്ലാം വരി വരിയായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നത് കണ്ട് കാവ്യയുടെ മുഖത്തുണ്ടായ ഭാവങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഇവരിത് ഇത് എന്താണ് കാണിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ കാവ്യ കൈമലര്‍ത്തി കാണിക്കുന്നതും കാണാമായിരുന്നു.
തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കുശേഷം ഇറങ്ങിയ ആര്‍സിബി 35 റണ്‍സിന്‍റെ ആധികാരിക ജയമാണ് ഹൈദരാബാദിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ ബിഗ് ഹിറ്റര്‍മാര്‍ നിരവധിയുണ്ടായിട്ടും ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.ട്രാവിസ് ഹെഡും ഏയ്ഡന്‍ മാര്‍ക്രവും ഹെന്‍റിച്ച് ക്ലാസനുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 37 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന ഷഹബാസ് അഹമ്മദായിരുന്നു ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക