പെരുമ്പാവൂര്‍ എസ്എസ്‌വി കോളേജിൽ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് സെന്‍റർ വരുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Published : Jul 30, 2026, 09:37 PM IST
KCA Cricket Centre

Synopsis

കെ.സി.എ ക്രിക്കറ്റ് സെന്‍റർ എന്ന പേരിൽ ഒരുങ്ങുന്ന പദ്ധതിയിൽ പ്രധാനമായും രണ്ട് വലിയ ക്രിക്കറ്റ് ഗ്രൗണ്ടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ഒന്നാമത്തെ ഗ്രൗണ്ട് പൂർണ്ണമായും ക്രിക്കറ്റ് മത്സരങ്ങൾക്കും പരിശീലനത്തിനുമായി മാത്രമാകും ഉപയോഗിക്കുക.

കൊച്ചി: പെരുമ്പാവൂർ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ക്രിക്കറ്റ് സെന്‍റർ ഒരുങ്ങുന്നു. ശ്രീശങ്കര ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്രിക്കറ്റ് ​ഗ്രൗണ്ട് ഉൾപ്പെടുന്ന അത്യാധുനിക സെന്‍റർ നിർമ്മിക്കുന്നത്. സ്ഥലം ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ലക്ഷ്യം. ഇത് സംബന്ധിച്ച കരാറിൽ ശ്രീ ശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ. ശംഭു നമ്പൂതിരി വി, മാനേജർ പ്രൊഫ. ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ഒപ്പുവെച്ചു.

കെ.സി.എ ക്രിക്കറ്റ് സെന്‍റർ എന്ന പേരിൽ ഒരുങ്ങുന്ന പദ്ധതിയിൽ പ്രധാനമായും രണ്ട് വലിയ ക്രിക്കറ്റ് ഗ്രൗണ്ടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ഒന്നാമത്തെ ഗ്രൗണ്ട് പൂർണ്ണമായും ക്രിക്കറ്റ് മത്സരങ്ങൾക്കും പരിശീലനത്തിനുമായി മാത്രമാകും ഉപയോഗിക്കുക. ഈ ഗ്രൗണ്ടിനോട് ചേർന്ന് കളിക്കാർക്കായുള്ള പവലിയൻ, ഇൻഡോർ-ഔട്ട്ഡോർ പരിശീലന സൗകര്യങ്ങൾ, തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്സ്, ഓഫീസ് സംവിധാനങ്ങൾ, സ്റ്റോർ റൂമുകൾ എന്നിവ സജ്ജമാക്കും.

കൂടാതെ ആധുനിക സൈറ്റ് സ്ക്രീനുകൾ, ക്യാമറ ടവറുകൾ, വിവിധതരം റോളറുകൾ, സ്കോർ ബോർഡുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ടാകും. പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഗ്രൗണ്ട് കോളേജിനും ട്രസ്റ്റിനും അവരുടെ മറ്റ് കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നതും പദ്ധതിയുടെ നേട്ടമാണ്. കെസിഎയുടെ ഈ പദ്ധതിയിലൂടെ മികച്ച സാമ്പത്തിക നേട്ടവും കായിക അടിസ്ഥാനസൗകര്യ വികസനവുമാണ് ശ്രീ ശങ്കര ട്രസ്റ്റിനും കോളേജിനും ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്‍റെ ഏറ്റവും, പ്രിയപ്പെട്ട ബാറ്റിംഗ് പാർട്ണർ'; വിരമിക്കൽ പ്രഖ്യാപിച്ച അജിങ്ക്യാ രഹാനെയെക്കുറിച്ച് വിരാട് കോലി
ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ട സ്റ്റീഫൻ ഫ്ലെമിംഗിന് വലിയ ചുമതല, മക്കല്ലത്തിന്‍റെ പകരക്കാരനായി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാവും