ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ട സ്റ്റീഫൻ ഫ്ലെമിംഗിന് വലിയ ചുമതല, മക്കല്ലത്തിന്‍റെ പകരക്കാരനായി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാവും

Published : Jul 30, 2026, 03:48 PM IST
Stephen Fleming

Synopsis

മുൻ ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ട് താരങ്ങളായ റിച്ചാർഡ് ഡോസൺ, ജോനാഥൻ ട്രോട്ട് എന്നിവരും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഫ്ലെമിംഗിനെ പരിശീലകനാക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ന്യൂസിലൻഡ് മുൻ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ബ്രണ്ടൻ മക്കല്ലത്തിന് പകരക്കാരനായാണ് ഫ്ലെമിംഗ് ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനാകുന്നത്. ഈ മാസമാദ്യമാണ് ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. 2022 മെയിലാണ് മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. വിരമിച്ച ബെന്‍ സ്റ്റോക്സിന് പകരം ജോ റൂട്ടിനെ ടെസ്റ്റ് ടീം നായകനായും വീണ്ടും തെരഞ്ഞെടുത്തു.

പുതിയ കോച്ചിനായുള്ള ചർച്ചകളിൽ മുൻ ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ട് താരങ്ങളായ റിച്ചാർഡ് ഡോസൺ, ജോനാഥൻ ട്രോട്ട് എന്നിവരും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഫ്ലെമിംഗിനെ പരിശീലകനാക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ ഫ്ലെമിങ് ടീമിന്‍റെ പൂർണ്ണ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. അതേസമയം, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ മുൻ ഓപ്പണർ മാർക്കസ് ട്രെസ്കോത്തിക് താൽക്കാലിക പരിശീലകന്‍റെ റോൾ കൈകാര്യം ചെയ്യും.

1994 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ന്യൂസിലൻഡിനായി 111 ടെസ്റ്റുകൾ കളിച്ച സ്റ്റീഫൻ ഫ്ലെമിങ്, കിവീസിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. ഒരു ദേശീയ ടീമിന്‍റെ മുഖ്യപരിശീലകനാകുന്നത് ഇതാദ്യമാണെങ്കിലും ലീഗ് ക്രിക്കറ്റി ഫ്ലെമിംഗിന് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുണ്ട്. 2008-ലെ ആദ്യ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിൽ കളിക്കാരനായി എത്തിയ ഫ്ലെമിങ്, 2009 മുതൽ 2026 വരെ സി.എസ്.കെയുടെ മുഖ്യ പരിശീലകനായിരുന്നു. സി.എസ്.കെക്ക് വിലക്ക് നേരിട്ട രണ്ട് സിസണുകളില്‍ (2016, 2017) റൈസിങ് പൂനെ സൂപ്പർ ജയന്‍റ്സിനെയും പരിശീലിപ്പിച്ചു.

സി.എസ്.കെയുടെ മറ്റ് ടീമുകളായ ജോഹ്നാസ്ബർഗ് സൂപ്പർ കിംഗ്സ്, ടെക്സാസ് സൂപ്പർ കിംഗ്സ് എന്നിവയുടെ പരിശീലക സ്ഥാനവും ഫ്ലെമിങ് വഹിച്ചിട്ടുണ്ട്. കളിക്കളത്തിലും അല്ലാതെയും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ഫ്ലെമിങ് പരിചിതനാണ്. 2005-ൽ നോട്ടിംഗ്ഹാംഷെയറിനെ നയിച്ച് ചാമ്പ്യന്മാരാക്കിയ ഫ്ലെമിങ്, യോർക്ക്ഷെയർ, മിഡിൽസെക്സ് ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ലീഗിൽ സതേൺ ബ്രേവ് ടീമിന്റെ പരിശീലകനുമായിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്ന അഞ്ചാമത്തെ വിദേശിയാകും സ്റ്റീഫൻ ഫ്ലെമിങ്. ഡങ്കൻ ഫ്ലെച്ചർ (1997-2007), ആൻഡി ഫ്ലവർ (2009-2014), ട്രെവർ ബെയ്‌ലിസ് (2015-2019), ബ്രണ്ടൻ മക്കല്ലം (2022-2026) എന്നിവരാണ് ഫ്ലെമിങ്ങിന് മുമ്പ് ഇംഗ്ലണ്ടിന്‍റെ ഡഗ്ഔട്ടിലെത്തിയ പ്രമുഖ വിദേശ പരിശീലക‍ർ. അതേസമയം, ഇംഗ്ലണ്ട് ഏകദിന, ടി20 ടീമുകളുടെ പരിശീലകനായി മക്കല്ലം തന്നെ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാജയമറിയാത്ത നായകന്‍; അജിന്‍ക്യ രഹാനെ പടിയിറങ്ങുന്നത് അപൂര്‍വ്വ റെക്കോര്‍ഡുകളോടെ
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയില്ല, വിരമിക്കല്‍ തീരുമാനമെടുത്ത് അജിന്‍ക്യ രഹാനെ