അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് രണ്ട് വിക്കറ്റ്; രഞ്ജിയില്‍ രണ്ടാംദിനം ഗോവയ്ക്ക് മുന്നില്‍ കേരളം തകര്‍ന്നു

Published : Jan 04, 2023, 11:19 AM IST
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് രണ്ട് വിക്കറ്റ്; രഞ്ജിയില്‍ രണ്ടാംദിനം ഗോവയ്ക്ക് മുന്നില്‍ കേരളം തകര്‍ന്നു

Synopsis

കേവലം 5.3 മൂന്ന് ഓവറുകള്‍ക്കിടെ കേരളത്തിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യം മടങ്ങിയത് സെഞ്ചുറിക്കാരന്‍ രോഹന്‍ പ്രേം (112). തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാന്‍ രോഹന്‍ സാധിച്ചില്ല. ഇതിനിടെ രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കേരളം 265ന് പുറത്ത്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ഒന്നാം ദിവസത്തെ സ്‌കോറിനോട് 18 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് നേടിയ ലക്ഷയ് ഗാര്‍ഗ് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്.

കേവലം 5.3 മൂന്ന് ഓവറുകള്‍ക്കിടെ കേരളത്തിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യം മടങ്ങിയത് സെഞ്ചുറിക്കാരന്‍ രോഹന്‍ പ്രേം (112). തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാന്‍ രോഹന്‍ സാധിച്ചില്ല. ഇതിനിടെ രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 239 പന്തുകള്‍ നേരിട്ട രോഹന്‍ ഒരു സിക്സും 14 ഫോറും നേടി. തുടര്‍ന്നെത്തിയ ജലജ് സക്‌സേനയ്ക്ക് ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്. 12 റണ്‍സെടുത്ത താരത്തെ ലക്ഷയ് പുറത്താക്കി. ബേസില്‍ തമ്പിയെ നേരിട്ട രണ്ടാം പന്തില്‍ തന്നെ അര്‍ജുന്‍ ബൗള്‍ഡാക്കി. വൈശാഖ് ചന്ദ്രന്‍ (0) ലക്ഷയുടെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങി. സിജോമോന്‍ ജോസഫിനെ (7) അര്‍ജുനും പുറത്താക്കിയതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

നേരത്തെ, മോശം തുടക്കമായിരുന്നു കേരളത്തിന് ലഭിച്ചിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ രോഹന്‍ കുന്നുമ്മലിന്റെ (20) വിക്കറ്റ് കേരളത്തിന് നഷ്ടമായി. മൂന്നാമനായിട്ടാണ് രോഹന്‍ പ്രേം ക്രീസിലെത്തിയിരുന്നത്. പി രാഹുലിനൊപ്പം 49 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ രോഹനായി. എന്നാല്‍ രാഹുലിനെ പുറത്താക്കി ശുഭം ഗോവയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. നാലാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബിക്ക് (46) മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. സഞ്ജുവിന് പകരം ടീമിലെത്തിയ ഷോണ്‍ ജോര്‍ജ് (6) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അക്ഷയ് ചന്ദ്രനും (20) രോഹന് പിന്തുണ നല്‍കാന്‍ കഴിയാതെ വന്നു.

കേരളത്തിന്റെ നാലാം മത്സരമാണിത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവര്‍ക്കെതിരെ കേരളം ജയിച്ചിരുന്നു. എന്നാല്‍ രാജ്സ്ഥാനെതിരായ മത്സരം സമനിലയില്‍ അവാസനിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് കേരളം മൂന്ന് മത്സരങ്ങളില്‍ 13 പോയിന്റാണ് കേരളത്തിന്. ഛത്തീസ്ഗഢ്, കര്‍ണാടക ടീമുകള്‍ക്കും 13 പോയിന്റ് വീതമുണ്ട്. 

കേരള ടീം: പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍, എന്‍ പി ബേസില്‍, ബേസില്‍ തമ്പി.

ഐഎസ്എല്‍ ആധിപത്യം തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്; ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ ആദ്യപാതിയില്‍ മുന്നില്‍

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര