സഞ്ജു ഇല്ല! കേരള ക്രിക്കറ്റ് ടീമിനെ സല്‍മാന്‍ നയിക്കും; വിജയ് ഹസാരെ ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചു

Published : Dec 17, 2024, 06:54 PM IST
സഞ്ജു ഇല്ല! കേരള ക്രിക്കറ്റ് ടീമിനെ സല്‍മാന്‍ നയിക്കും; വിജയ് ഹസാരെ ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചു

Synopsis

വിട്ടുനില്‍ക്കാനുണ്ടായ കാരണം വ്യക്തമല്ല. ചിലപ്പോള്‍ ക്രിസ്മസ് അവധിക്ക് ശേഷം ടീമിനൊപ്പം ചേര്‍ന്നേക്കാം.

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സല്‍മാന്‍ നിസാര്‍ നയിക്കും. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സല്‍മാന്‍. അതേസമയം, ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടില്ല. സഞ്ജു വിട്ടുനില്‍ക്കാനുണ്ടായ കാരണം വ്യക്തമല്ല. ചിലപ്പോള്‍ ക്രിസ്മസ് അവധിക്ക് ശേഷം ടീമിനൊപ്പം ചേര്‍ന്നേക്കാം. യുവതാരം ഷോണ്‍ റോജര്‍ ടീമിലിടം നേടി. സീനിയര്‍ താരം സച്ചിന്‍ ബേബി, വിഷ്ണു വിനോദ് എന്നിവരും സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല. ഡിസംബര്‍ - 23 ന് ബറോഡയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍. ഡിസംബര്‍ 20ന് ടീം ഹൈദരാബാദില്‍ എത്തും. 

കേരള ടീം: സല്‍മാന്‍ നിസാര്‍ ( ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍, ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാന്‍, ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വാതെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍ പി, നിധീഷ് എം ഡി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍ എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്‌നാസ് എം ( വിക്കറ്റ് കീപ്പര്‍).

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ഗ്രൂപ്പ് ഇയിലാണ് കളിക്കുന്നത്. ബറോഡയ്ക്ക് പുറമെ ബംഗാള്‍, ദില്ലി, മധ്യ പ്രദേശ് തുടങ്ങിയ ശക്തരെ കേരളത്തിന് നേരിടേണ്ടതുണ്ട്. ത്രിപുര, ബിഹാര്‍ എന്നിവര്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്. എല്ലാ മത്സരങ്ങളും രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക. ബറോഡയ്‌ക്കെതിരായ മത്സരശേഷം 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 28ന് ദില്ലിക്കെതിരേയും കളിക്കും. 31ന് ബംഗാളിനേയും കേരളം നേരിടും. ജനുവരി മൂന്നിന് ത്രിപുരയോടും കേരളം കളിക്കും. ജനുവരി അഞ്ചിന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

ബ്രിസ്‌ബേനില്‍ ഓസീസിന് ഇപ്പോഴും ജയസാധ്യത! ഇന്ത്യയെ മഴ രക്ഷിക്കുമോ? കാര്യങ്ങള്‍ അത്ര അനായാസമല്ല

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ നന്നായി തുടങ്ങിയെങ്കിലും കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവേണ്ടി വന്നു. ഗ്രൂപ്പ് ഇയില്‍ ആറ് മത്സരങ്ങളില്‍ 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം പോരാട്ടം അവസാനിപ്പിച്ചത്. ഗ്രൂപ്പില്‍ മഹാരാഷ്ട്രയോടും ആന്ധ്രയോടും തോറ്റതാണ് കേരളത്തിന് തിരിച്ചടിയായത്. ഇതില്‍ മഹാരാഷ്ട്രയോടുള്ള മത്സരം കേരളത്തിന് ജയിക്കാവുന്നതായിരുന്നു.

അതേസമയം, രഞ്ജി ട്രോഫിക്ക് താല്‍കാലിക ഇടവേള നല്‍കിയിരിക്കുകയാണ്. ഗ്രൂപ്പ് സിയില്‍ മത്സരിക്കുന്ന കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ 18 പോയിന്റാണ് കേരളത്തിന്. ജനുവരി 23ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റ അടുത്ത മത്സരം. 30ന് ബിഹാറിനേയും നേരിടും.

PREV
click me!

Recommended Stories

ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം
'ആ അധ്യായം ഇവിടെ അവസാനിക്കുന്നു'; പലാഷ് മുച്ചാലുമായുള്ള വിവാഹം, മൗനം വെടിഞ്ഞ് സ്മൃതി മന്ദാന