സീനിയര്‍ വനിതാ ടി20 ചാമ്പ്യന്‍ഷിപ്പ്: ആവേശപ്പോരാട്ടത്തില്‍ ത്രിപുരയെ കീഴടക്കി കേരളം

Published : Nov 02, 2026, 05:08 PM IST
Kerala Women Cricket

Synopsis

ലഖ്‌നൗവിൽ നടന്ന സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ആവേശകരമായ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 108 റൺസെടുത്തപ്പോൾ, അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച് ത്രിപുരയെ 107 റൺസിൽ ഒതുക്കുകയായിരുന്നു.

ലഖ്‌നൗ: ദേശീയ സീനിയര്‍ വനിതാ ടി20 ചാമ്പ്യന്‍ഷിപ്പില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ഒരു റണ്ണിന്റെ വിജയം. അവസാന എട്ട് പന്തുകളില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടാനായത്. നേരത്തെ ടൂര്‍ണമെന്റില്‍ കേരളം ഒരു റണ്ണിന് പഞ്ചാബിനോട് തോല്‍വി വഴങ്ങിയിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തെ ടി. ഷാനിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഷാനി 46 പന്തുകളില്‍ 52 റണ്‍സെടുത്തു. ഷാനിക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കിരണ്‍ നവ്ഗിരെ 23 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയവരില്‍ രണ്ടക്കം കടന്നത് 11 റണ്‍സെടുത്ത വി. ദൃശ്യ മാത്രമാണ്. അതോടെ കേരളത്തിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 108 റണ്‍സില്‍ അവസാനിച്ചു. ത്രിപുരയ്ക്ക് വേണ്ടി സെബിക ദാസ്, പ്രിയങ്ക ആചാര്‍ജി, അംബേഷ ദാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് 39 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ റിസു സാഹ പരിക്കേറ്റ് കളംവിട്ടു. എന്നാല്‍ മധ്യനിരയില്‍ ഇന്ദ്രറാണി (30), അന്നപൂര്‍ണ്ണ ദാസ് (22) എന്നിവരുടെ പ്രകടനം ത്രിപുരയ്ക്ക് പ്രതീക്ഷ നല്‍കി. 18 ഓവര്‍ അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 94 റണ്‍സെന്ന നിലയിലായിരുന്നു ത്രിപുര. അഞ്ച് വിക്കറ്റ് ശേഷിക്കെ ത്രിപുരയ്ക്ക് ജയിക്കാന്‍ 12 പന്തുകളില്‍ നിന്ന് 15 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളം തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. അന്നപൂര്‍ണ്ണ ദാസിനെ സജന സജീവന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ പ്രിയങ്ക ആചാര്‍ജിയും സെബിക ദാസും റണ്ണൗട്ടിലൂടെ പുറത്തായി. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സജന സജീവനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ്: ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും; രജത് പടിദാര്‍ വൈസ് ക്യാപ്റ്റന്‍, സൂര്യവംശി ടീമില്‍
ഡല്‍ഹിയില്‍ കോലിയുടെ തിരിച്ചുവരവ് വൈകും; സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം മാറിയേക്കും