'ഞങ്ങള്‍ കൂടുതല്‍ തെറ്റുവരുത്തി, എന്റെ ഭാഗത്ത് പിഴവുണ്ട്'; രഞ്ജി ട്രോഫി ഫൈനല്‍ തോല്‍വിക്ക് ശേഷം സച്ചിന്‍ ബേബി

Published : Mar 02, 2025, 03:45 PM IST
'ഞങ്ങള്‍ കൂടുതല്‍ തെറ്റുവരുത്തി, എന്റെ ഭാഗത്ത് പിഴവുണ്ട്'; രഞ്ജി ട്രോഫി ഫൈനല്‍ തോല്‍വിക്ക് ശേഷം സച്ചിന്‍ ബേബി

Synopsis

ഫൈനലില്‍ കേരളം ഏറെ പിഴവുകള്‍ വരുത്തിയെന്ന് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സമ്മതിച്ചു.

നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ ആദ്യമായി ഫൈനലിലെത്തിയ കേരളത്തിന് കിരീടം ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല.  ഇനിയും കിരീടത്തിന് വേണ്ടി കാത്തിരിക്കണം. വിദര്‍ഭയ്‌ക്കെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന് കിരീടം നേടാന്‍ സാധിക്കാതെ പോയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. അവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്.

ഫൈനലില്‍ കേരളം ഏറെ പിഴവുകള്‍ വരുത്തിയെന്ന് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സമ്മതിച്ചു. മത്സരശേഷം സച്ചിന്‍ ബേബി പറഞ്ഞതിങ്ങനെ... ''സീസണില്‍ ഫൈനലില്‍ എത്തിയതില്‍ ഏറെ അഭിമാനമുണ്ട്. വിദര്‍ഭ ടീമിന് അഭിനന്ദനങ്ങള്‍. ഈ ടീമിനെ നയിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനം തോന്നുന്നു. എല്ലാ താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തു. വിദര്‍ഭയേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ ഞങ്ങള്‍ മത്സരത്തില്‍ വരുത്തി. എന്റെ വിക്കറ്റ് കളിയുടെ താളം മാറ്റി, ഞാനതില്‍ എന്നെതന്നെ കുറ്റപ്പെടുത്തുന്നു. ടീമിന് വേണ്ടി ഞാന്‍ ക്രീസില്‍ തുടരണമായിരുന്നു. ലീഡ് നേടാന്‍ അവസാനം വരെ അവിടെ ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. 100ലധികം റണ്‍സിന്റെ ലീഡുണ്ടായിരുന്നെങ്കില്‍ അത് മത്സരത്തില്‍ മാറ്റമുണ്ടാക്കുമായിരുന്നു. ഞാന്‍ എന്റെ സാധാരണ ഗെയിം കളിക്കുകയാണ് ചെയ്തത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ പിന്തുണ ഏറെ വലുതായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇത് ഞങ്ങളുടെ ആദ്യ ഫൈനലാണ്. അടുത്ത തവണ ഞങ്ങള്‍ വിദര്‍ഭയെ തോല്‍പ്പിക്കും. നോക്കൗട്ടുകളില്‍ അവര്‍ക്ക് വെല്ലുവിളിക്കാന്‍ പോന്ന പ്രകടനവും പുറത്തെടുക്കും.'' സച്ചിന്‍ ബേബി പറഞ്ഞു.

കോലിയെ പുറത്താക്കാന്‍ ഫിലിപ്‌സിന്റെ വിസ്മയ ക്യാച്ച്! കോലിക്ക് പോലും വിശ്വസിക്കാനായില്ല -വീഡിയോ

മത്സരത്തില്‍ കേരള താരം അക്ഷയ് ചന്ദ്രന്‍ വിദര്‍ഭയുടെ സെഞ്ചുറിക്കാരന്‍ കരുണ്‍ നായരുടെ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. അപ്പോള്‍ 31 റണ്‍സ് മാത്രമായിരുന്നു കരുണിന്റെ സമ്പാദ്യം. പിന്നീട് അദ്ദേഹം 104 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആ ഇന്നിംഗ്‌സ് തന്നെയാണ് വിദര്‍ഭയ്ക്ക് ആധിപത്യം നല്‍കിയതും. മാത്രമല്ല, സച്ചിന്‍ ബേബി വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. 

ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡാണ് വിദര്‍ഭയ്ക്ക് ഉണ്ടായിരുന്നത്. സച്ചിന്‍ ബേബി പിടിച്ചുനിന്നിരുന്നെങ്കില്‍ കേരളത്തിന് ലീഡെടുക്കാമായിരുന്നു. സച്ചിന്‍ ബേബില്‍ ഉള്‍പ്പെടെ 18 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ കേളത്തിന് നഷ്ടമാവുകയും ലീഡ് വഴങ്ങുകയുമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്