കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ! കൊല്ലം സെയ്‌ലേഴ്‌സ് ഒന്നാമത്, മത്സരക്രമം അറിയാം

Published : Sep 16, 2024, 11:12 PM IST
കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ! കൊല്ലം സെയ്‌ലേഴ്‌സ് ഒന്നാമത്, മത്സരക്രമം അറിയാം

Synopsis

ലീഗിലെ അവസാന മത്സരത്തില്‍ സെയ്‌ലേഴ്‌സ്, ടൈറ്റന്‍സിനെ തോല്‍പ്പിച്ചു.

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് സെമിഫൈനലുകള്‍ നാളെ നടക്കും. ഇന്ന് തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി കൊല്ലം സെയ്ലേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ട്രിവാന്‍ഡ്രം റോയല്‍സിനെ നേരിടും. വൈകിട്ട്  6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്ലേഴ്സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും.

ലീഗിലെ അവസാന മത്സരത്തില്‍ സെയ്‌ലേഴ്‌സ്, ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. ആറ് വിക്കറ്റിനാണ് സെയ്‌ലേഴ്‌സ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി.   ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരേയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരേയുമാണ് സെമിയില്‍ നേരിടുക.

പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 10 മത്സരങ്ങളാണുണ്ടായിരുന്നത്. 16 പോയിന്റുമായി സെയ്ലേഴ്‌സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ടു മത്സരത്തില്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റുമാണുള്ളത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'നഖ്‌വിയില്‍ നിന്ന് ഏഷ്യാകപ്പ് മേടിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു'; വ്യക്തത വരുത്തി ബിസിസിഐ
പാകിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ തന്ത്രം; ഏഴ് വര്‍ഷത്തിന് ശേഷം ബാബര്‍ അസം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു