വിജയ് ഹസാരെ: ഗോവയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം, രോഹന്‍ ക്രീസില്‍

By Web TeamFirst Published Nov 15, 2022, 2:25 PM IST
Highlights

മോശം തുടക്കമായിരുന്നു ഗോവയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് മന്ന് വിക്കറ്റുകള്‍ നഷ്ടമായി. വൈഭവ് ഗോവെകര്‍ (4), സ്‌നേഹല്‍ കൗന്തന്‍കര്‍ (14), ഏക്‌നാദ് (22) എന്നിവരാണ് മടങ്ങിയത്.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് 242 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗോവയെ മൂന്ന് വിക്കറ്റ് നേടിയ അകില്‍ സ്‌കറിയയാണ് തകര്‍ത്തത്. 69 റണ്‍സ് നേടിയ ദര്‍ശന്‍ മിഷാലാണ് ഗോവയുടെ ടോപ് സകോറര്‍. കേരളത്തിന്റെ രണ്ടാം മത്സരമാണിത്. കേരളത്തിന്റെ രണ്ടാം വിജയമാണിത്. ഹരിയാനക്കെതിരായ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ കേരളം, അരുണാചല്‍ പ്രദേശിനെതിരെ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു.

മോശം തുടക്കമായിരുന്നു ഗോവയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് മന്ന് വിക്കറ്റുകള്‍ നഷ്ടമായി. വൈഭവ് ഗോവെകര്‍ (4), സ്‌നേഹല്‍ കൗന്തന്‍കര്‍ (14), ഏക്‌നാദ് (22) എന്നിവരാണ് മടങ്ങിയത്. 20-ാം ഓവറില്‍ സിദ്ധേഷ് ലാഡ് (12) റണ്ണൗട്ടായതോടെ നാലിന് 79 എന്ന നിലയിലായി ഗോവ. പിന്നീട് സുയഷ് പ്രഭുദേശായ് (34), ദര്‍ശന്‍ (69), ദീപക് ഗവോങ്കര്‍  എന്നിവരുടെ ഇന്നിംഗ്‌സാണ് ഗോവയെ കരക്കയറ്റിയത്. മോഹിത് റെദ്കകര്‍ (23), അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. ലക്ഷയ് ഗാര്‍ഗ് (3) പുറത്താവാതെ നിന്നു. അഖിലിന് പുറമെ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വിനൂപ്, കെ എം ആസിഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. പി രാഹുലിന്റെ (14) വിക്കറ്റാണ് നഷ്ടമായത്.  രോഹന്‍ കുന്നുമ്മല്‍ (46), വത്സല്‍ ഗോവിന്ദ് (8) എന്നിവരാണ് ക്രീസില്‍. രോഹന്‍ ഒരു സിക്‌സും ഏഴ് ഫോറും നേടിയിട്ടുണ്ട്. നേരത്തെ അരുണാചലിനെതിരേയും രോഹന്റെ ഇന്നിംഗ്‌സാണ് കേരളത്തെ ജയിപ്പിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അരുണാചല്‍ 29.3 ഓവറില്‍ 102ന് എല്ലാവരും പുറത്തായിരുന്നു. മറുപിട ബാറ്റിംഗില്‍ കേരളം 10.3 ഓവറില്‍ ലക്ഷ്യം മറികടന്നു. രാഹുലിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ 28 പന്തില്‍ 77 റണ്‍സുമായി പുറത്താവാതെ നിന്നു.

മുംബൈക്കെതിരെ ഒരിക്കലും കളിക്കില്ല,ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പൊള്ളാര്‍ഡ്; ഇനി പുതിയ റോളില്‍

click me!