മുംബൈ ബോളിംഗിന് മുന്നിൽ ഇടറാതെ പിടിച്ച് നിന്ന് കേരളത്തിന്‍റെ അര്‍ജുൻ ഹരി; വിജയ് മർച്ചന്‍റ് ട്രോഫിയിൽ സമനില

Published : Dec 13, 2024, 07:24 PM IST
മുംബൈ ബോളിംഗിന് മുന്നിൽ ഇടറാതെ പിടിച്ച് നിന്ന് കേരളത്തിന്‍റെ അര്‍ജുൻ ഹരി; വിജയ് മർച്ചന്‍റ്  ട്രോഫിയിൽ സമനില

Synopsis

223 റൺസിന് കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചതോടെ മുംബൈ 115 റൺസിൻ്റെ ലീഡ് സ്വന്തമാക്കി.

ലഖ്നൗ: വിജയ് മർച്ചന്‍റ് ട്രോഫിയിൽ കേരള - മുംബൈ മത്സരം  സമനിലയിൽ. 300 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് വിക്കറ്റിന് 109 റൺസെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ മുംബൈ രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 184 റൺസെന്ന നിലയിൽ  ഡിക്ലയർ ചെയ്യുകയായിരുന്നു. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് നാല് റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 

223 റൺസിന് കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചതോടെ മുംബൈ 115 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. 69 റൺസെടുത്ത ഇഷാൻ കുനാലാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ മുംബൈ വേഗത്തിൽ തന്നെ ഇന്നിങ്സ് മുന്നോട്ടു നീക്കി. മികച്ച ലീഡുയർത്തി കേരളത്തിനെ വീണ്ടും ബാറ്റിങ്ങിന് ഇറക്കുകയായിരുന്നു മുംബൈയുടെ ലക്ഷ്യം. സ്കോർ അഞ്ച് വിക്കറ്റിന് 184 റൺസെന്ന നിലയിൽ നില്‍ക്കെ മുംബൈ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മുംബൈയ്ക്ക് വേണ്ടി ഓപ്പണർ വേദാന്ത് നിർമ്മൽ 54 റൺസെടുത്തു. തോമസ് മാത്യുവും മൊഹമ്മദ് റെയ്ഹാനും കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

300 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. അർജുൻ ഹരിയും നെവിനും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 48 റൺസ് നേടിയെങ്കിലും തുടരെ നാല് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന അർജുൻ ഹരിയും ക്യാപ്റ്റൻ ഇഷാൻ രാജും ചേർന്ന് കേരളത്തിന് സമനില ഉറപ്പാക്കുകയായിരുന്നു. അർജുൻ ഹരി 63 റൺസുമായും ഇഷാൻ രാജ്  മൂന്ന് റൺസുമായും പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി തനീഷ് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍  കേരളത്തിന്‌ ഒരു പോയിന്‍റും മുബൈക്ക് 3 പോയിന്റുമാണ്.

പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് പരിക്ക്, ചികിത്സാ ചെലവ് 5,72,308 രൂപ; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കനത്ത പിഴ

150 വര്‍ഷത്തെ പഴക്കം, 18 സെന്‍റ് വസ്തു; തുമ്പിക്കോട്ടുകോണം ക്ഷേത്രത്തിന്‍റെ കരമടയ്ക്കാൻ ആദർശിന് അനുമതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍