രഞ്ജി ട്രോഫി: സല്‍മാന്‍ നിസാറിന് സെഞ്ചുറി, ബിഹാറിനെതിരെ തിരിച്ചടിച്ച് കേരളം; ഭേദപ്പെട്ട സ്കോറിലേക്ക്

Published : Jan 30, 2025, 05:40 PM ISTUpdated : Jan 31, 2025, 10:49 AM IST
രഞ്ജി ട്രോഫി: സല്‍മാന്‍ നിസാറിന് സെഞ്ചുറി, ബിഹാറിനെതിരെ തിരിച്ചടിച്ച് കേരളം; ഭേദപ്പെട്ട സ്കോറിലേക്ക്

Synopsis

202-8ലേക്ക് വീണ കേരളത്തെ ഒമ്പതാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടുകെട്ടിലൂടെ സല്‍മാന്‍ നിസാറും നിധീഷും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം തുടക്കത്തില്‍ 81-4ലേക്കും പിന്നീട് 202-8ലേക്കും തകര്‍ന്ന കേരളത്തെ സെഞ്ചുറിയിലൂടെ സല്‍മാന്‍ നിസാറും മികച്ച പിന്തുണ നല്‍കിയ എം ഡി നിധീഷും ചേര്‍ന്ന് 300 കടത്തി. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 172 പന്തില്‍ 111 റണ്‍സുമായി സല്‍മാന്‍ നിസാറും ഒരു റണ്‍സോടെ വൈശാഖ് ചന്ദ്രനും ക്രീസില്‍.

ഒമ്പതാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടുകെട്ടിലൂടെ സല്‍മാന്‍ നിസാറും നിധീഷും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. നിധീഷ് 43 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായെങ്കിലും പതിനൊന്നാമനായി ഇറങ്ങിയ വൈശാഖ് ചന്ദ്രനെ കൂട്ടുപിടിച്ച്  നിസാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ബിഹാറിനായി സച്ചിന്‍ കുമാര്‍ സിംഗും ഹര്‍ഷ് വിക്രം സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രഞ്ജി ട്രോഫി: മുംബൈക്കെതിരെ 2 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായി മേഘാലയ, ഷാര്‍ദ്ദുലിന് ഹാട്രിക്ക്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്ന് റണ്‍സ് മാത്രമെടുത്ത രോഹന്‍ കുന്നുമ്മലിനെ വീഴ്ത്തിയ ഹര്‍ഷ് വിക്രം സിംഗാണ് കേരളത്തെ ഞെട്ടിച്ചത്. പിന്നാലെ ആനന്ദ് കൃഷ്ണും (11) മടങ്ങി. ഗുലാം റബ്ബാനിക്കാണ് വിക്കറ്റ്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും തിളങ്ങാനായില്ല. നാല് റണ്‍സ് മാത്രമെടുത്ത സച്ചിനെ അഭിഷേക് പുറത്താക്കുമ്പോള്‍ കേരളത്തിന്‍റെ സ്കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രതീക്ഷ നല്‍കിയ അക്ഷയ് ചന്ദ്രൻ (38) ടീം സ്കോര്‍ 100 കടക്കും മുമ്പ് മടങ്ങി. ഇതോടെ നാലിന് 81 എന്ന നിലയിലായി കേരളം.

ഷോണ്‍ റോജറുടെ 59 റണ്‍സാണ് കേരളത്തിന് പിന്നീട് ആശ്വാസം നല്‍കിയത്. സല്‍മാനൊപ്പം ചേര്‍ന്ന് ഷോണ്‍ 89 റണ്‍സ് കൂട്ടിചേര്‍ത്തു. ഷോണിനെ മടക്കി വീര്‍ പ്രതാപ് സിംഗ് ബിഹാറിന് ബ്രേക്ക് ത്രൂ നല്‍കി. മുഹമ്മദ് അസറുദ്ദീന്‍ (9), ജലജ് സക്‌സേന (5), ആദിത്യ സര്‍വാതെ (6) എന്നിവരും നിരാശപ്പെടുത്തിയതോടെ കേരളം എട്ടിന് 202 എന്ന നിലയിൽ കൂട്ടത്തകര്‍ച്ചയിലായെങ്കിലും നിധീഷിനെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം കേരളത്തെ ആദ്യ ദിനം ശക്തമായ നിലയിലെത്തിച്ചു.

ഐസിസി ടി20 റാങ്കിംഗ്: ബാബര്‍ അസമിന്‍റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ തിലക് വര്‍മ

കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്. മധ്യ പ്രദേശിനെതിരായ സമനിലയോടെ പോയന്‍റ് പട്ടികയില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തിയിരുന്നു കേരളം. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 21 പോയന്‍റാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ഈ മത്സരം ആദ്യ ഇന്നിംഗ്‌സ് ലീഡോടെ സമനിലയെങ്കിലും പിടിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കെതിരെ കര്‍ണാടക ഒന്നാം ഇന്നിംഗ്സ് ലീഡോടെ ഇന്നിംഗ്സ് ജയം നേടാതിരിക്കുകയും വേണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന