മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ടിനുശേഷം സഞ്ജു മടങ്ങി, ഗോവക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

Published : Dec 01, 2024, 06:33 PM ISTUpdated : Dec 01, 2024, 06:41 PM IST
മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ടിനുശേഷം സഞ്ജു മടങ്ങി, ഗോവക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

Synopsis

ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് സഞ്ജുവും രോഹനും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്.

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഗോവക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ 11 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. 8 പന്തില്‍ 11 റണ്‍സുമായി അബ്ദുള്‍ ബാസിതും ഒരു റണ്ണുമായി ഷറഫുദ്ദീനുമാണ് ക്രീസില്‍. ക്യാപ്റ്റൻ സഞ്ജു സാംസണ്‍(15 പന്തില്‍ 31), രോഹന്‍ കുന്നമ്മല്‍(14 പന്തില്‍ 19), മുഹമ്മദ് അസ്ഹറുദ്ദീന്‍(2), വിഷ്ണു വിനോദ്(7), സല്‍മാന്‍ നിസാര്‍(34) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മഴമൂലം മത്സരം 13 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു.

ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് സഞ്ജുവും രോഹനും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 43 റണ്‍സടിച്ചു.  15 പന്തില്‍ നാലു ഫോറും രണ്ട് സിക്സും പറത്തിയ സഞ്ജു ഫെലിക്സ് അലിമാവോയുടെ പന്തില്‍ കശ്യപ് ബാക്‌ലെക്ക് ക്യാച്ച് നല്‍കി മടങ്ങി. സ്കോര്‍ 68ല്‍ നില്‍ക്കെ രോഹനും പുറത്തായി. പിന്നാലെ വിഷ്ണു വിനോദിനെയും മുഹമ്മദ് അസറുദ്ദീനെയും നഷ്ടമായെങ്കിലും തകര്‍ത്തടിച്ച സല്‍മാന്‍ നിസാറാണ് കേരളത്തെ 100 കടത്തിയത്. സ്കോര്‍ 100 കടന്നതിന് പിന്നാലെ 20 പന്തില്‍ 34 റണ്‍സെടുത്ത സൽമാന്‍ നിസാര്‍ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ഗോവക്കായി മോഹിത് റേഡ്ക്കറും ഫെലിക്സ് അലിമാവോയും 2 വിക്കറ്റ് വീതം വീഴ്ത്തി.

പരിശീലന മത്സരത്തിൽ തിളങ്ങി ഗില്ലും ജയ്‌സ്വാളും; രോഹിത്തിനും സർഫറാസിനും നിരാശ; ബൗളിംഗില്‍ മിന്നി ഹർഷിത് റാണ

മുംബൈക്കെതിരായ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സച്ചിന്‍ ബേബിക്ക് പകരം ഷറഫുദ്ദീന്‍ എൻ എം കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.എം അജിനാസിന് പകരം ജലജ് സ്കേസനയും എസ് മിഥുന് ബേസില്‍ തമ്പിയും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ഗോവ പ്ലേയിംഗ് ഇലവന്‍: ദീപ്രാജ് ഗാവോങ്കർ (ക്യാപ്റ്റൻ),സുയാഷ് എസ് പ്രഭുദേശായി,സുയാഷ് എസ് പ്രഭുദേശായി,ഇഷാൻ ഗഡേക്കർ, കശ്യപ് ബക്ലെ, സിദ്ധാർത്ഥ് കെ വി,ദർശൻ മിസൽ ,മോഹിത് റെഡ്കർ,വികാഷ്, ശുഭം തരി,ഫെലിക്സ് അലെമാവോ.

കേരളം പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസൺ (ക്യാപ്റ്റൻ),മുഹമ്മദ് അസ്ഹറുദ്ദീൻ,രോഹൻ എസ് കുന്നുമ്മൽ, വിഷ്ണു വിനോദ്,ജലജ് സക്സേന,സൽമാൻ നിസാർ, ബേസിൽ തമ്പി, അബ്ദുൾ ബാസിത്ത് പി എ,നിധീഷ് എം ഡി, ഷറഫുദ്ദീൻ എൻ എം, ബേസിൽ എൻ പി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല