പരിശീലന മത്സരത്തിൽ തിളങ്ങി ഗില്ലും ജയ്‌സ്വാളും; രോഹിത്തിനും സർഫറാസിനും നിരാശ; ബൗളിംഗില്‍ മിന്നി ഹർഷിത് റാണ

Published : Dec 01, 2024, 05:14 PM IST
പരിശീലന മത്സരത്തിൽ തിളങ്ങി ഗില്ലും ജയ്‌സ്വാളും; രോഹിത്തിനും സർഫറാസിനും നിരാശ; ബൗളിംഗില്‍ മിന്നി ഹർഷിത് റാണ

Synopsis

ഇന്ത്യക്കായി വിരാട് കോലിയും റിഷഭ് പന്തും ധ്രുവ് ജുറെലും അഭിമന്യു ഈശ്വരനും ബാറ്റിംഗിനിറങ്ങിയില്ല. നേരത്തെ നാലു വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയ ഹര്‍ഷിത് റാണയുടെ മികവിലാണ് ഇന്ത്യ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 43.2 ഓവറില്‍ 240ന് ഓള്‍ ഔട്ടാക്കിയത്

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. ദ്വിദിന പരിശീലന മത്സരത്തിന്‍റെ ആദ്യ ദിനം പൂര്‍ണമായും മഴ കൊണ്ടുപോയതിനാല്‍ രണ്ടാം ദിനം 46 ഓവര്‍ വീതമുള്ള ഏകദിന മത്സരമാണ് നടന്നത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്‍റെ സെഞ്ചുറിയുടെയും ഹാനോ ജേക്കബ്സിന്‍റ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 46 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു.

അര്‍ധസെഞ്ചുറി നേടി റിട്ടയേര്‍ഡ് ഹര്‍ട്ടായ ശുഭ്മാന്‍ ഗില്ലും(50) യശസ്വി ജയ്സ്വാളും(45), നിതീഷ് കുമാര്‍ റെഡ്ഡിയും(42) വാഷിംഗ്ടണ്‍ സുന്ദറും(42) കെ എല്‍ രാഹുലും(27 റിട്ടയേര്‍ട്ട് ഹര്‍ട്ട്), രവീന്ദ്ര ജഡേജ-27)യുമെല്ലാം ബാറ്റിംഗില്‍ ഇന്ത്യക്കായി തിളങ്ങിയപ്പോള്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരു റണ്ണെടുത്ത് മടങ്ങിയ സര്‍ഫറാസ് ഖാനും മാത്രമാണ് നിരാശപ്പെടുത്തിയത്.

ഇന്ത്യക്കായി വിരാട് കോലിയും റിഷഭ് പന്തും ധ്രുവ് ജുറെലും അഭിമന്യു ഈശ്വരനും ബാറ്റിംഗിനിറങ്ങിയില്ല. നേരത്തെ നാലു വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയ ഹര്‍ഷിത് റാണയുടെ മികവിലാണ് ഇന്ത്യ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 43.2 ഓവറില്‍ 240ന് ഓള്‍ ഔട്ടാക്കിയത്. നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവന് തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു.

സെഞ്ചുറി നേടിയ ഓപ്പണര്‍ സാം കോണ്‍സ്റ്റാസും(97 പന്തില്ഡ 107) ജാക് ക്ലേയ്ടണും(40) ചേര്‍ന്നാണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവന് ഭേദപ്പെട്ട സ്കോറിനുള്ള അടിത്തറയിട്ടത്. പിന്നീട് ആറു പന്തുകളുടെ ഇടവേളയില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. എന്നാല്‍ ഒമ്പതാമനായി ക്രീസിലിറങ്ങിയ ഹാന്നോ ജേക്കബ്സ്(61) പിടിച്ചു നിന്നതോടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ 200 കടന്നു.

നിസ്വാര്‍ത്ഥനായി രാഹുലിന് ഓപ്പണര്‍ സ്ഥാനം ഒഴിഞ്ഞു കൊടുത്തു, പിന്നാലെ നിരാശപ്പെടുത്തി രോഹിത് ശര്‍മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രക്ഷകരായി മുഹമ്മദ് അസറുദ്ദീനും ബാബാ അപരാജിതും, വിജയ് ഹസാരെയില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍
ബോക്സിംഗ് ഡേ ടെസ്റ്റില്‍ ആദ്യ ദിനം വീണത് 20 വിക്കറ്റുകള്‍, അടിയും തിരിച്ചടിയുമായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും