സഞ്ജുവും റുതുരാജും നേര്‍ക്കുനേര്‍! മുഷ്താഖ് അലിയില്‍ ഇന്ന് കേരളം-മഹാരാഷ്ട്ര പോര്, മത്സരം കാണാന്‍ ഈ വഴികള്‍

Published : Nov 25, 2024, 08:49 AM ISTUpdated : Nov 25, 2024, 09:03 AM IST
സഞ്ജുവും റുതുരാജും നേര്‍ക്കുനേര്‍! മുഷ്താഖ് അലിയില്‍ ഇന്ന് കേരളം-മഹാരാഷ്ട്ര പോര്, മത്സരം കാണാന്‍ ഈ വഴികള്‍

Synopsis

ആദ്യ കളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ഇന്നിറങ്ങും. ഗ്രൂപ്പ് ഇയില്‍ മഹാരാഷ്ട്രക്കെതിരെ 11 മണിക്കാണ് കേരളത്തിന്റെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിക്കാന്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരളത്തിനായിരുന്നു. ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ജിയോ സിനിമയിലൂടെ മത്സരം കാണാം.

മഹാരാഷ്ട്ര ആദ്യ മത്സരത്തില്‍ നാഗാലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.നാഗാലന്‍ഡ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍  നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു മഹാരാഷ്ട്ര. പോയിന്‍റ് ടേബിളിലും മഹാരാഷ്ട്രയാണ് മുന്നില്‍. കേരളം മുംബൈക്കും പിറകില്‍ മൂന്നാമതാണ്. റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് കേരളം പിറകിലായത്. 

സര്‍വീസസിനെതിരെ മൂന്ന് വിക്കറ്റിനാണ് കേരളം ജയിച്ചത്. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയക്ഷ്യം 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ (45 പന്തില്‍ 75) ഇന്നിംഗ്‌സാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. രോഹന്‍ കുന്നുമ്മല്‍ 27 റണ്‍സെടുത്തു. അഞ്ച് വിക്കറ്റെടുത്ത അഖില്‍ സ്‌കറിയ സര്‍വീസസിനെ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

കേരളത്തിന്‍ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, സിജോമോന്‍ ജോസഫ്, വിനോദ് കുമാര്‍, നിധീഷ് എം ഡി.

കേരളത്തിന്റെ മുഴുവന്‍ സ്‌ക്വാഡ്: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അജ്നാസ് എം, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, സി വി വിനോദ് കുമാര്‍, എന്‍ പി ബേസില്‍, ഷറഫുദീന്‍, നിതീഷ് എം ഡി. 

ട്രാവലിംഗ് റിസേഴ്സ്: വരുണ്‍ നായനാര്‍, ഷോണ്‍ ജോര്‍ജ്, അഭിഷേക് നായര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ഡല്‍ഹി ക്യാപിറ്റല്‍, പഞ്ചാബ് കിംഗ്‌സിനെതിരെ, രാജസ്ഥാന്‍-ഹൈദരാബാദ് പോര് രാത്രി
ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; ചിന്നസ്വാമിയില്‍ അഞ്ച് വിക്കറ്റ് ജയം