
വയനാട്: 23 വയസ്സില് താഴെയുള്ളവര്ക്കായുള്ള സി.കെ. നായിഡു ട്രോഫിയില് കേരളവും പോണ്ടിച്ചേരിയുമായുള്ള മത്സരം സമനിലയില് അവസാനിച്ചു. 59 റണ്സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ കേരളം, രണ്ടാം ഇന്നിങ്സില് രണ്ട് വിക്കറ്റിന് 226 റണ്സെടുത്ത് നില്ക്കെയാണ് കളി സമനിലയില് പിരിഞ്ഞത്. ആദ്യ ഇന്നിങ്സില് കേരളം 515 റണ്സും പോണ്ടിച്ചേരി 456 റണ്സുമാണ് നേടിയത്. കേരളം ഒന്നാം ഇന്നിങ്സ് 515, രണ്ടാം ഇന്നിങ്സ് 226/2, പോണ്ടിച്ചേരി ഒന്നാം ഇന്നിങ്സ് 456
കേരള ക്യാപ്റ്റന് അഭിഷേക് ജെ. നായരുടെയും ഗോവിന്ദ് ദേവ് പൈയുടെയും സെഞ്ച്വറികളായിരുന്നു അവസാന ദിവസത്തെ ശ്രദ്ധേയമാക്കിയത്. വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്സെന്ന നിലയില് കളി പുനരാരംഭിച്ച കേരളത്തിന് തുടക്കത്തില് തന്നെ രണ്ട് വിക്കറ്റുകള് നഷ്ടമായി. ഓപ്പണര് എ.കെ. ആകര്ഷ് എട്ട് റണ്സിനും എസ്.എസ്. അക്ഷയ് പൂജ്യത്തിനും പുറത്തായി. തുടര്ന്ന് മൂന്നാം വിക്കറ്റില് ഒത്തുചേര്ന്ന അഭിഷേക് ജെ. നായരും ഗോവിന്ദ് ദേവ് പൈയും ചേര്ന്ന് മത്സരം കേരളത്തിന് അനുകൂലമാക്കി.
ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഇരുവരും ചേര്ന്ന് 206 റണ്സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്ത്തിയത്. ഗോവിന്ദ് ദേവ് പൈയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 10 ഫോറും രണ്ട് സിക്സുമടക്കം ഗോവിന്ദ് 111 റണ്സുമായും, അഞ്ച് ഫോറും ഒരു സിക്സുമടക്കം അഭിഷേക് 100 റണ്സുമായും പുറത്താകാതെ നിന്നു. പോണ്ടിച്ചേരിക്ക് വേണ്ടി നിതിന് പ്രണവും രാഹുല് രാജീവ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!