'തോൽവിക്ക് കാരണം മോശം ബൗളിങ്ങല്ല'; ഇന്ത്യയുടെ തോല്‍വിക്കുള്ള യഥാര്‍ത്ഥ കാരണം തുറന്നുപറഞ്ഞ് അഭിനവ് മുകുന്ദ്

Published : Oct 15, 2026, 02:06 PM IST
Team india Squad for west indies tour

Synopsis

ഈ മത്സരത്തിൽ വിൻഡീസ് ബൗണ്ടറികളിലൂടെ മാത്രം 160 റൺസ് നേടിയപ്പോൾ ഇന്ത്യക്ക് നേടാനായത് 138 റൺസാണ്. വിൻഡീസിനേക്കാൾ മൂന്ന് സിക്സറുകളും ഒരു ഫോറും കുറവാണ് ഇന്ത്യ അടിച്ചെടുത്തത്.

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം ടീമിന്‍റെ മോശം ബൗളിങ്ങല്ലെന്നും വിൻഡീസ് ഇന്ത്യയെക്കാള്‍ കൂടുതല്‍ സിക്സറുകൾ നേടിയതാണെന്നും മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ്. മത്സരത്തിന്‍റെ മധ്യഓവറുകളിൽ വിൻഡീസ് പവർ ഹിറ്റിങ്ങിലൂടെ നേടിയ മേൽക്കൈയാണ് ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോയിൽ സംസാരിക്കവെ മുകുന്ദ് പറഞ്ഞു.

ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 247 റൺസടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 223 റൺസെടുക്കാനേ സാധിച്ചുള്ളൂ. 24 റൺസിന്‍റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ടി20 ഫോർമാറ്റിൽ വിജയം നിശ്ചയിക്കുന്നത് സിക്സറുകളാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ മത്സരത്തിൽ വിൻഡീസ് ബൗണ്ടറികളിലൂടെ മാത്രം 160 റൺസ് നേടിയപ്പോൾ ഇന്ത്യക്ക് നേടാനായത് 138 റൺസാണ്. വിൻഡീസിനേക്കാൾ മൂന്ന് സിക്സറുകളും ഒരു ഫോറും കുറവാണ് ഇന്ത്യ അടിച്ചെടുത്തത്. കളി അവസാനിക്കാറായപ്പോൾ ഇന്ത്യ ചില സിക്സറുകൾ നേടിയെങ്കിലും മധ്യഓവറുകളിൽ സിക്സറുകൾ നേടാൻ വിൻഡീസിന് സാധിച്ചു. ഗ്രൗണ്ടിന്‍റെ വലിപ്പമോ പിച്ചിന്‍റെ അവസ്ഥയോ എന്തുതന്നെയായാലും ടി20യിൽ പവർ ഗെയിമിന് തന്നെയാണ് പ്രാധാന്യമെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അഭിനവ് മുകുന്ദ് പറഞ്ഞു.

വിൻഡീസിന് തുല്യമായി സിക്സറുകൾ നേടാനുള്ള കരുത്ത് ഇന്ത്യൻ ബാറ്റർമാർക്കുണ്ടെങ്കിലും തുടക്കത്തിൽ ആക്രമിച്ചു കളിക്കാൻ അവർ ചെറിയ രീതിയിൽ മടി കാണിക്കുന്നുണ്ടെന്ന് മുകുന്ദ് പറഞ്ഞു. പവർപ്ലേയിൽ മാത്രം ഷായ് ഹോപ്പ് അഞ്ച് സിക്സറുകൾ പറത്തി. അനായാസം സിക്സറുകൾ പായിക്കുന്നതിൽ ഈ പരമ്പരയിൽ വിൻഡീസ് ഇന്ത്യയേക്കാൾ ഒരുപടി മുന്നിലാണെന്നും കൂട്ടിച്ചേർത്തു. മത്സരത്തിൽ വിൻഡീസിനായി ഷായ് ഹോപ്പ് 50 പന്തിൽ 9 സിക്സറുകളും 4 ഫോറുമടക്കം പുറത്താകാതെ 102 റൺസ് നേടി. ഷെർഫെയ്ൻ റൂഥർഫോർഡ് 26 പന്തിൽ 3 സിക്സറുകളോടെ 49 റൺസും നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി സഞ്ജു സാംസൺ 23 പന്തിൽ 4 സിക്സറുകളോടെ 56 റൺസും, തിലക് വർമ്മ 3 സിക്സറുകളോടെ 43 റൺസും, നിതീഷ് കുമാർ റെഡ്ഡി 41 റൺസും നേടിയെങ്കിലും ജയത്തിലെത്താൻ അത് മതിയാകുമായിരുന്നില്ല. തോൽവിയോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-2 സമനിലയായി. പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരം ശനിയാഴ്ച ബെംഗളൂരുവിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യൻ താരമായിരുന്നെങ്കിൽ ഐപിഎല്ലിൽ അവന് എത്ര കോടി രൂപ കിട്ടിയേനെ', ഷായ് ഹോപ്പിനെക്കുറിച്ച് ആകാശ് ചോപ്ര
'കണക്ടായിരുന്നെങ്കിൽ ആ പന്ത് സെക്കന്തരാബാദിൽ വീണേനെ'; സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിനെ പുകഴ്ത്തി ഗവാസ്കർ